ഉണ്ണി മുകുന്ദൻ/ ചിത്രം: ഫേയ്സ്ബുക്ക്
ഉണ്ണി മുകുന്ദൻ/ ചിത്രം: ഫേയ്സ്ബുക്ക്

അച്ഛൻ ആ അഡ്രസ് തപ്പിപ്പിടിച്ച് തന്നില്ലായിരുന്നെങ്കിൽ ഞാൻ സൈന്യത്തിൽ ചേരുമായിരുന്നു; ഉണ്ണി മുകുന്ദൻ

താൻ സിനിമയിൽ എത്താൻ കാരണം അച്ഛനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

ണ്ണി മുകുന്ദൻ നായകനായി എത്തിയ ഷഫീക്കിന്റെ സന്തോഷം കഴിഞ്ഞ ദിവസമാണ് റിലീസിന് എത്തിയത്. ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ അച്ഛനും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. താൻ സിനിമയിൽ എത്താൻ കാരണം അച്ഛനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അച്ഛൻ ലോഹിതദാസിന്റെ അഡ്രസ് തപ്പിപ്പിടിച്ച് തന്നില്ലായിരുന്നെങ്കിൽ താൻ സൈന്യത്തിൽ ചേരുമായിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. 

സിനിമയില്‍ വരാന്‍ ഇഷ്ടമായിരുന്നു. പക്ഷേ നടക്കണമെന്നില്ലല്ലോ. എന്റെ ഒരു ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോള്‍ അതൊരു വ്യത്യസ്തമായ ചിന്തയാണെന്ന് അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രം വന്നതാണ്. അമ്മയും ഓക്കെ പറഞ്ഞു. തൃശൂരും ഗുരുവായൂരുമുള്ള പ്രധാനപ്പെട്ട സംവിധായകരെ ഒന്ന് തപ്പിനോക്കാം എന്ന് അച്ഛന്‍ പറഞ്ഞു. അച്ഛന്‍ ഒരു അഡ്രസ് കണ്ടെത്തി, ഞാന്‍ കത്തെഴുതി'- താരം പറഞ്ഞു. 

ലോഹിതദാസിൽ നിന്ന് കിട്ടിയ ഫീഡ് ബാക്ക് വളരെ വലുതായിരുന്നു. പതിനേഴ്-പതിനെട്ട് വയസുള്ള ഒരാളെ അത്രയും മര്യാദയോടെ കൈകാര്യം ചെയ്തത് തനിക്ക് അത്ഭുതമാണ്. പിന്നീട് പല സ്ഥലത്ത് നിന്നും നെഗറ്റീവ് ഫീഡ് ബാക്ക്‌സ് കിട്ടിയിട്ടുണ്ട്. എന്നാലും ലോഹിതദാസിനെ പോലെ ചിലരുണ്ട്. അതാണ് തന്നെ മുന്നോട്ട് പോകാന്‍ സഹായിക്കുന്നതെന്നും താരം വ്യക്തമാക്കി. ലോഹിതദാസിന് അയച്ച കത്തിൽ തനിക്ക് ആറ് അടിയുണ്ട് എന്നാണ് എഴുതിയിരുന്നത്. പിന്നീട് സാറിനെ കണ്ടപ്പോൾ തന്നെ നിനക്ക് ആറടി പൊക്കമില്ലല്ലോ എന്ന് സാർ പറഞ്ഞതായും ഉണ്ണി മുകുന്ദൻ ഓർമിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com