മൊഹബ്ബത്ത് മുബാരഖ്; റിഅലി വിവാഹാഘോഷത്തിന് തുടക്കം, ചിത്രങ്ങൾ പുറത്ത്

റിഅലി വിവാഹത്തിന് ഡല്‍ഹിയിലാണ് തുടക്കമായത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡ് ഏറെ നാളായി കാത്തിരിക്കുന്ന വിവാഹമാണ് റിച്ച ഛ​ദ്ദയുടേയും അലി ഫസലിന്റേയും. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ഇവർ ഒന്നിക്കുകയാണ്. റിഅലി വിവാഹത്തിന് ഡല്‍ഹിയിലാണ് തുടക്കമായത്. ഇപ്പോൾ ഒന്നിച്ചുളള മനോഹര ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് റിച്ച. 

മൊഹബ്ബത് മുബാരഖ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ. ആദ്യം പങ്കുവച്ച ചിത്രത്തിൽ മനോഹരമായ ലഹങ്കയിലാണ് റിച്ചയെ കാണുന്നത്. അതിനു പിന്നാലെ മഞ്ഞ സാരിയിലുള്ള ചിത്രവും പങ്കുവച്ചു. റൂമിയുടെ വാക്കുകൾക്കൊപ്പമാണ് ചിത്രം. പ്രണയം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് മുംബൈയില്‍ വച്ച് സിനിമാപ്രവര്‍ത്തകര്‍ക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കും. വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് ഫോൺ എടുക്കാനും ചിത്രങ്ങൾ പകർത്താനുമുള്ള അനുവാ​ദമുണ്ടായിരിക്കുമെന്നും ക്ഷണക്കത്തിൽ ഇരുവരും വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങളില്ലാത്തപ്പോൾ ആളുകൾക്ക് കൂടുതൽ സുഖമായിരിക്കാൻ കഴിയുമെന്നാണ് താരങ്ങൾ കരുതുന്നത്. ഇതാണ് വിവാഹച്ചടങ്ങിൽ മൊബൈൽ ഫോൺ വിലക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചത്. 

2012ലെ ഫുക്രി സിനിമയുടെ സെറ്റില്‍ വച്ചാണ് റിച്ചയും അലി ഫസലും സൗഹൃദത്തിലാവുന്നത്. തുടര്‍ന്ന് പ്രണയത്തിലാവുകയായിരുന്നു. 2020 ല്‍ ഇവര്‍ വിവാഹം നടത്താനായി തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. ഒക്‌റ്റോബറില്‍ വിവാഹമുണ്ടാകുമെന്ന് ഇരുവരും അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com