'വേദനയിലും ചിരിയോടെ എന്നെ സ്വീകരിച്ചു, സ്വപ്നങ്ങളും പ്രതീക്ഷകളും ഏറെയുണ്ടായിരുന്ന രാജകുമാരൻ'; പ്രഭുലാലിന്റെ മരണത്തിൽ സീമ ജി നായർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th October 2022 03:29 PM  |  

Last Updated: 05th October 2022 03:45 PM  |   A+A-   |  

prabhulal_seema_g_nair

 

പൂര്‍വ്വ രോഗത്തോട് പോരാടി മലയാളികൾക്ക് അത്ഭുതമായി മാറിയ പ്രഭുലാൽ പ്രസന്നന്റെ മരണത്തിൽ ദുഃഖം പങ്കുവച്ച് നടി സീമ ജി നായർ. സ്വപ്നങ്ങളും പ്രതീക്ഷകളും ഏറെയുണ്ടായിരുന്ന രാജകുമാരനായിരുന്നു എന്നാണ് സീമ ഫേയ്സ്ബുക്കിൽ കുറിച്ചത്. കുറച്ചു നാൾ മുന്നേ  അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ്‌ സ്വീകരിച്ചത്. അന്നവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. നന്ദുട്ടനെ പോലെ അപ്രതീക്ഷിതമായിരുന്നു പ്രഭുവിന്റെ വിയോ​ഗമെന്നും സീമ കുറിച്ചു. പ്രഭുലാലിനൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചു.

പ്രഭുയാത്രയായി ..നന്ദുട്ടനെ പോലെ അപ്രതീക്ഷിത വിയൊഗം ..സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു എറെയുണ്ടായിരുന്നു ഈ രാജകുമാരന് .കുറച്ചു നാൾ മുന്നേ അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ്‌ എന്നെ സ്വീകരിച്ചത് ..അന്നവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു ..ജീവിതം എപ്പോളും അങ്ങനെ ആണല്ലോ ..മോനെ എന്താണ് പറയേണ്ടത് ..സ്നേഹിക്കുന്നവർ ഓരോരുത്തരായി കൊഴിയുന്നു ..ഒന്നും parayanilla..വാക്കുകൾ മുറിയുന്നു . ആദരാഞ്ജലികൾ- സീമ ജി നായർ കുറിച്ചു.

അപൂര്‍വ്വ രോഗത്തെ ആത്മബലം കൊണ്ട് നേരിട്ടാണ് പ്രഭുലാൽ മലയാളികൾക്ക് അത്ഭുതമായി മാറിയത്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ ആത്മധൈര്യത്തോടെ മറികടന്ന പ്രഭുലാല്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജനപ്രിയനായത്. മുഖത്തും ശരീരത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന കറുത്ത മറുക് തൊലിയെ ബാധിച്ച ക്യാന്‍സറാണെന്ന്  വളരെ വൈകിയാണ് കണ്ടെത്തിയത്.  ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഹിന്ദുത്വത്തെ കളിയാക്കുന്നു, ആദിപുരുഷ് തിയറ്ററില്‍ എത്തിക്കില്ല'; രൂക്ഷവിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ