'ഹിന്ദുത്വത്തെ കളിയാക്കുന്നു, ആദിപുരുഷ് തിയറ്ററില്‍ എത്തിക്കില്ല'; രൂക്ഷവിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്

ഹിന്ദുത്വത്തെ പരിഹസിക്കുന്ന രീതിയിലാണ് ആദിപുരുഷില്‍ രാമനേയും ലക്ഷ്മണനേയും രാവണനേയും ചിത്രീകരിച്ചിരിക്കുന്നത്
'ഹിന്ദുത്വത്തെ കളിയാക്കുന്നു, ആദിപുരുഷ് തിയറ്ററില്‍ എത്തിക്കില്ല'; രൂക്ഷവിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്


പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഹിന്ദു മൂല്യങ്ങളെ കളിയാക്കുന്നതാണ് ചിത്രം എന്നാണ് വിഎച്ച്പി ആരോപിച്ചത്. ടീസറില്‍ രാമനേയും ലക്ഷ്ണനേയും രാവണനേയും ചിത്രീകരിച്ച രീതിയാണ് സംഘടനയെ ചൊടിപ്പിച്ചത്. 

ഹിന്ദുത്വത്തെ പരിഹസിക്കുന്ന രീതിയിലാണ് ആദിപുരുഷില്‍ രാമനേയും ലക്ഷ്മണനേയും രാവണനേയും ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദു സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നേരെയുള്ള പരിഹാസമാണ് ഇത്. ഹിന്ദു സമൂഹം ഇത് സഹിക്കില്ലെന്നും വിഎച്ച്പി സംഭാല്‍ യൂണിറ്റിന്റെ പ്രചാര്‍ പ്രമുഖ് അജയ് ശര്‍മ പറഞ്ഞു. 

രാമായണത്തിലും അനുബന്ധ ഗ്രന്ഥങ്ങളിലും യോജിച്ച രീതിയില്‍ അല്ല രാവണനെ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിഎച്ച്പി അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.

സെന്‍സര്‍ ബോര്‍ഡിന് എതിരെയും അജയ് ശര്‍മ രംഗത്തെത്തി. ഏകപക്ഷീയവും നിരുത്തരവാദപരവുമായാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിന് അതിന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. ബോയ്‌കോട്ട് ആദിപുരുഷ്, ബാന്‍ ആദിപുരുഷ് തുടങ്ങിയ ഹാഷ്ടാഗുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ ദിവസമാണ് ആദിപുരുഷ് ടീസര്‍ പുറത്തെത്തിയത്. വന്‍ വിമര്‍ശനമാണ് ടീസറിന് നേരെ ഉയരുന്നത്. രാമ- രാവണ യുദ്ധം പറയുന്ന ചിത്രത്തില്‍ രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണന്റെ റോളില്‍ സെയ്ഫ് അലി ഖാനാണ് എത്തുക. രാവണനെ ഇസ്ലീമീകരിച്ചെന്ന തരത്തിലും വിമര്‍ശനം ഉയരുന്നുണ്ട്. താടിയും മീശയുമില്ലാതെ തുകല്‍ വസ്ത്രം ധരിച്ച ഹനുമാന്റെ ചിത്രവും വിമര്‍ശനത്തിന് ഇടയാക്കി.
 
ചിത്രം ഹിന്ദുക്കളുടെ വികാരത്തെ ആക്രമിക്കുന്നതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. അതേസമയം ഹിന്ദുമതത്തിലുള്ളവരെ തെറ്റായ രീതിയില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മുന്നറിയിപ്പ് നല്‍കി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com