ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന അനുരാഗം സിനിമയിലെ ആദ്യ ഗാനം പുറത്ത്. വൺ സൈഡ് ലൗവേഴ്സ് ആന്തം എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. 'ചില്ലാണെ...' എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ നായകൻ അശ്വിൻ ജോസിനെയാണ് പാട്ടിൽ കാണുന്നത്.
മനു മഞ്ജിത്തിന്റെ വരികൾക്ക് ജോയൽ ജോസാണ് സംഗീതം പകർന്നിരിക്കുന്നത്.. രഞ്ജിത്ത് ഗോവിന്ദ്, അനൂജ് ശേഖർ, ജോയൽ ജോൺസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചടുലമായ നൃത്തച്ചുവടുകളുമായാണ് പാട്ട് എത്തുന്നത്. അതിനൊപ്പം സിനിമയിലെ രസകരമായ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രണയം നഷ്ടമായവർക്കും വൺ സൈഡ് ലവേഴ്സിനും ആയിരിക്കും ഈ പാട്ട് വല്ലാതെ ഫീൽ ചെയ്യുന്നത് എന്നാണ് ആരാധകരുടെ കമന്റുകൾ.
'പ്രകാശൻ പറക്കട്ടെ' എന്ന സിനിമയ്ക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'ക്വീൻ' എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനാണ് അശ്വിൻ. ഗൗതം വാസുദേവമേനോൻ, ജോണിആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷൻ മൂസി , ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അശ്വിൻ ജോസാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റർ. പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സ്റ്റിൽസ് ഡോണി സിറിൽ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates