'ചെയ്ത കാര്യങ്ങള്‍ മാത്രം ഏറ്റെടുക്കും ചെയ്യാത്തത് പറ്റില്ല'; മറുപടി കോടതിയില്‍ പറയുമെന്ന് ബ്രാഡ് പിറ്റ്

ന്നെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ആറുമക്കളില്‍ ഒരാളുടെ മുഖത്ത് അടിക്കുകയും ഒരാളെ ശ്വാസം മുട്ടിക്കുകയും ചെയ്തു എന്നാണ് താരസുന്ദരി പറഞ്ഞത്
ബ്രാഡ് പീറ്റ്, ആഞ്ജലീന ജോളി/ ഫെയ്സ്ബുക്ക്
ബ്രാഡ് പീറ്റ്, ആഞ്ജലീന ജോളി/ ഫെയ്സ്ബുക്ക്
Updated on
1 min read


ഴിഞ്ഞ ദിവസമാണ് ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ആഞ്ജലീന ജോളി രംഗത്തെത്തിയത്. വിമാന യാത്രയ്ക്കിടെ ബ്രാഡ് പിറ്റ് തന്നെയും മക്കളേയും ആക്രമിച്ചു എന്നായിരുന്നു ആരോപണം. ഇപ്പോള്‍ ആരോപണങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്രാഡ് പിറ്റിന്റെ അഭിഭാഷക. ആഞ്ജലീനയുടെ ആരോപണങ്ങള്‍ നടന്‍ കോടതിയില്‍ മറുപടി നല്‍കുമെന്നാണ് അഭിഭാഷക പറഞ്ഞത്. 

ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്വം ബ്രാഡ് പിറ്റ് ഏറ്റെടുക്കുമെന്നും എന്നാല്‍ ചെയ്യാത്തത് ഏറ്റെടുക്കില്ലെന്നുമാണ് സ്റ്റേറ്റ്‌മെന്റിലൂടെ വ്യക്തമാക്കിയത്. ബ്രാഡ് പിറ്റ് വ്യക്തിപരമായി അധിക്ഷേപിക്കപ്പെടുകയും മോശമായി ചിത്രീകരിക്കപ്പെടുകയുമാണെന്നും അഭിഭാഷകക പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് 2016 ലെ യാത്രയ്ക്കിടെ ഉണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ആഞ്ജലീന കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തന്നെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ആറുമക്കളില്‍ ഒരാളുടെ മുഖത്ത് അടിക്കുകയും ഒരാളെ ശ്വാസം മുട്ടിക്കുകയും ചെയ്തു എന്നാണ് താരസുന്ദരി പറഞ്ഞത്. വിവാഹമോചനത്തിനുള്ള കാരണം ഇതാണെന്നും വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com