'എനിക്ക് 99 ബിക്കിനികളുണ്ട്'; ചിത്രങ്ങളുമായി മസാബ ഗുപ്ത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th October 2022 03:05 PM  |  

Last Updated: 07th October 2022 03:05 PM  |   A+A-   |  

MASABA_GUPTA

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ബോളിവുഡിന്റെ ഫാഷന്‍ ലോകത്തെ ശക്തമായ സാന്നിധ്യമാണ് മസാബ ഗുപ്ത. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം നടത്തിയൊരു വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 

തന്റെ കയ്യിലുള്ള ബിക്കിനികളുടെ എണ്ണം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 99 ബിക്കിനികള്‍ തനിക്കുണ്ടെന്നാണ് മസബ വ്യക്തമാക്കിയത്. എനിക്ക് 99 സ്വിം സ്യൂട്ട് ഉണ്ട് പക്ഷേ ഷീറ്റ് മാസ്കിൽ എനിക്കൊപ്പം ക്രേസിയാവാൻ ഒരു കൂട്ടുകാരി മാത്രമാണുള്ളത്- എന്നാണ് മസാബ കുറിച്ചത്.  സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കൂടാതെ തന്റെ അടുത്ത സുഹൃത്തായ ഷെഫ് പൂജ ദിന്‍ഗ്രയ്‌ക്കൊപ്പമുള്ള ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മസാബയുടെ ഫാഷന്‍ ബ്രാന്‍ഡായ ലവ് ചൈല്‍ഡിന്റെ ഫേയ്‌സ് മാസ്‌ക് ധരിച്ചു നില്‍ക്കുകയാണ് ഇരുവരും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Masaba (@masabagupta)

ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്ത നെറ്റ്ഫ്‌ളിക്‌സ് ഷോ ആയ മസാബ മസാബയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. മസാബയുടേയും അമ്മയും നടിയുമായ നീന ഗുപ്തയുടേയും ജീവിതമാണ് ഇതില്‍ കാണിക്കുന്നത്. പൂജയുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചും ഷോയില്‍ പരാമര്‍ശിക്കുന്നുണ്ട്. വളരെ രസകരമായാണ് ഇരുവരുടേയും സൗഹൃദം ചിത്രീകരിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൂർണന​ഗ്നയായി ഉർഫി ജാവേദ്, ​ഗ്ലാസിൽ പെയിന്റടിച്ച് ഫാഷൻ പരീക്ഷണം; കിടിലൻ ഫോട്ടോഷൂട്ട് വൈറൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ