നഞ്ചിയമ്മ മാഞ്ചസ്റ്ററിൽ, ബീറ്റിൽസിനൊപ്പമുള്ള ചിത്രം വൈറൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th October 2022 03:36 PM |
Last Updated: 07th October 2022 03:36 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയാണ് നഞ്ചിയമ്മ. മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം കഴിഞ്ഞ ദിവസമാണ് നഞ്ചിയമ്മ സ്വീകരിച്ചത്. അതിനു പിന്നാലെ ലണ്ടനിൽ സംഗീത പരിപാടിക്കായി എത്തിയിരിക്കുകയാണ് നഞ്ചിയമ്മ. വിശ്വ പ്രസിദ്ധ സംഗീത ബാന്റായ ബീറ്റില്‍സിന്റെ തട്ടകമായ ലിവര്‍പൂളിൽ നിന്നുള്ള ഗായികയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ലിവർപൂൾ തെരുവിലുള്ള ബീറ്റിൽസിന്റെ പ്രതിമകൾക്കൊപ്പം നിൽക്കുന്ന നഞ്ചിയമ്മയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇന്നാണ് പരിപാടി നടക്കുന്നത്. നടനും സംവിധായകനുമായ രമേശ് പിഷാരടിയും ഗായിക നിത്യ മാമൻ തുടങ്ങിയവരും നഞ്ചിയമ്മയ്ക്കൊപ്പമുണ്ട്. ലിവർപൂളിൽ കൂടാതെ ബ്രിസ്റ്റോൾ, ലണ്ടൻ എന്നിവിടങ്ങളിലും പരിപാടി നടക്കുന്നുണ്ട്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ ഗാനത്തിലൂടെയാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ രാഷ്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി. അതിന് ശേഷമാണ് സംഗീത പരിപാടിക്കായി ലണ്ടനിലേക്ക് തിരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'എനിക്ക് 99 ബിക്കിനികളുണ്ട്'; ചിത്രങ്ങളുമായി മസാബ ഗുപ്ത
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ