'ആട്ടിറച്ചി മല്ലിയില കുറുമയും ചെമ്മീൻ അച്ചാറും തേങ്ങയിട്ട ഇടിയപ്പവും'; മോഹൻലാലിന്റെ പുതിയ വീട്ടിലെ അതിഥിയായി ഷെഫ് പിള്ള

ലാലേട്ടൻ അഭിനേതാവായിരുന്നില്ലെങ്കിൽ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്നാണ് ഷെഫ് പറയുന്നത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

നടൻ മോഹൻലാലിന്റെ കൊച്ചിയിലെ പുതിയ വീട്ടിലെത്തി ഷെഫ് സുരേഷ് പിള്ള. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മോഹൻലാലിന്റെ വീട്ടിൽ ചെലവഴിച്ച വൈകുന്നേരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. താൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും മണിക്കൂറുകൾ സംസാരിച്ചു എന്നാണ് ഷെഫ് പിള്ള കുറിക്കുന്നത്. ലാലേട്ടൻ അഭിനേതാവായിരുന്നില്ലെങ്കിൽ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്നാണ് ഷെഫ് പറയുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

ഷെഫ് പിള്ള പങ്കുവച്ച കുറിപ്പ് വായിക്കാം

ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ... നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക്  കാണിച്ച് തന്നത്... ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ  ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുബോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും  നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com