കമലദളം കഴിഞ്ഞപ്പോള്‍ ഉണ്ടായ അതേ ഫീല്‍, കണ്ണീരോടെ വിടപറയുന്ന ബിന്ദു പണിക്കര്‍; നന്ദി പറഞ്ഞ് റോഷാക്ക് ടീം, വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st October 2022 11:05 AM |
Last Updated: 21st October 2022 11:05 AM | A+A A- |

വീഡിയോ ദൃശ്യം
മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ റോഷാക്ക് വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കരും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നെഗറ്റീവ് ഷെയ്ഡിലുള്ള സീത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിക്കാന്‍ ബിന്ദു പണിക്കര്‍ക്കായി. ഇപ്പോള്‍ ബിന്ദു പണിക്കര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് റോഷാക്ക് ടീം. ഷൂട്ടിങ്ങിന്റെ അവസാന ദിനത്തില്‍ സെറ്റിനോട് വിടപറയുന്ന താരത്തിന്റെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണീരോടെയാണ് ബിന്ദു പണിക്കര്‍ സെറ്റിനോട് വിടപറഞ്ഞത്. കമലദളം കഴിഞ്ഞു പോയപ്പോഴുണ്ടായ ഫീല്‍ ഇവിടെ നിന്നും കിട്ടിയെന്നാണ് താരം പറയുന്നത്. ബിന്ദു പണിക്കരുടെ വാക്കുകള്; കുറേ കാലം കൂടി എനിക്ക് ഒരുപാട് ഇഷ്ടമായ വേഷമാണ്. ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത് ചെയ്യാന്‍ പറ്റുമോ എന്ന വിഷമമുണ്ടായിരുന്നു. ഇപ്പോഴത്തെ കുട്ടികളായിട്ടൊന്നും പരിചയമില്ല. ഈ സെറ്റ് വളരെയേറെ ഇഷ്ടമായി. എല്ലാവരേയും. നിങ്ങള്‍ എല്ലാവരും തന്ന സ്‌നേഹവും ധൈര്യവുമൊക്കെയാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത്. ഞാന്‍ എന്താ ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഭയങ്കര വിഷമമുണ്ട് പോകാന്‍. കമലദളം കഴിഞ്ഞു പോയപ്പോഴാണ് ഇങ്ങനെയൊരു ഫീലുണ്ടായത്. അന്ന് താമസിച്ച ബില്‍ഡിങ്ങിലൊക്കെ നോക്കി കരഞ്ഞ് ഞാന്‍ പോയിട്ടുണ്ട്. ആ ഫീല്‍ എനിക്ക് ഇവിടെ കിട്ടി.
താന്‍ വിചാരിച്ചതിലും നൂറു മടങ്ങാണ് സീത എന്ന കഥാപാത്രത്തെക്കൊണ്ടുപോയി വെച്ചെന്നാണ് സംവിധായകന്‍ ബിന്ദു പണിക്കരോട് പറഞ്ഞത്. സിനിമയുടെ പ്രമോഷന്‍ വേദികളില്‍ ബിന്ദു പണിക്കരുടെ പ്രകടനത്തെ പ്രശംസിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിന്ദു പണിക്കര്‍ ഈ പടത്തില്‍ എന്റെ കഥാപാത്രത്തിനോളമോ അതിലേറെയോ സാധ്യതയുള്ള വേഷമാണ്. വളരെ ബ്രില്യന്‍ഡ് റോളാണ്. ബ്രില്യന്‍ഡ് പെര്‍ഫോര്‍മന്‍സാണ്. ബിന്ദു പണിക്കര്‍ ഈ സിനിമയില്‍ ശരിക്ക് വണ്ടറായി. - എന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ജനീവയിൽ നിന്ന് കാളിദാസൻ; മോൺസ്റ്റർ ദിനത്തിൽ സർപ്രൈസുമായി മോഹൻലാൽ, എലോൺ ടീസർ പുറത്ത്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ