ജനീവയിൽ നിന്ന് കാളിദാസൻ; മോൺസ്റ്റർ ദിനത്തിൽ സർപ്രൈസുമായി മോഹൻലാൽ, എലോൺ ടീസർ പുറത്ത്

മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകൾ നൽകിക്കൊണ്ടുള്ളതാണ് ടീസർ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

മോഹൻലാൽ നായകനായി എത്തുന്ന മോൺസ്റ്റർ ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. പുലിമുരുകനു ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതിനിടെ ആരാധകർക്ക് സർപ്രൈസ് നൽകിക്കൊണ്ട് മോഹൻലാൽ നായകനാകുന്ന മറ്റൊരു ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ സിനിമയുടെ ടീസറാണ് പുറത്തെത്തിയത്. 

മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകൾ നൽകിക്കൊണ്ടുള്ളതാണ് ടീസർ. കാളിദാസ് എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മറുപടി നൽകുന്നത്. ട്രോൻപരൻഡ് മാസ്ക് ധരിച്ച് നിൽക്കുന്ന മോ​ഹൻലാലിനെയാണ് ടീസറിൽ കാണുന്നത്. അതിനിടെ നടൻ പൃഥ്വിരാജിന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്. ശബ്​ദ സാന്നിധ്യമായാണ് പൃഥ്വിരാജ് എത്തുന്നത്. 

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നത്. റെഡ് ചില്ലീസ് ആയിരുന്നു ഇവരും അവസാനമായി ഒന്നിച്ച ചിത്രം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER