തമിഴ് നടൻ ഹരീഷ് കല്യാൺ വിവാഹിതനായി; ചിത്രങ്ങൾ

സംരംഭകയായ നർമദ ഉദയകുമാറാണ് വധു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
2 min read

തമിഴ് സിനിമയിലെ യുവതാരം ഹരീഷ് കല്യാൺ വിവാഹിതനായി. സംരംഭകയായ നർമദ ഉദയകുമാറാണ് വധു. ചെന്നൈക്ക് അടുത്തുള്ള തിരുവേർക്കാട് ജിപിഎൻ പാലസിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരം​ഗത്തെ പ്രമുഖരും പങ്കെടുത്തു. 

നടൻ ചിമ്പുവായിരുന്നു വിവാഹച്ചടങ്ങിലെ മുഖ്യാതിഥിയായി എത്തിയത്. വിവാഹചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

വിവാഹിതനാകാൻ പോവുന്ന വിവരം താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. നർമദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. പ്രണയവിവാഹമാണ് ഇരുവരുടേയും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഹരീഷ് കല്യാൺ ഇത് നിഷേധിച്ചിരുന്നു. ഇരുവരുടേയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നാണ് ഹരീഷ് പറഞ്ഞത്. 

2010ൽ സിനിമയിൽ എത്തിയ ഹരീഷ് ബി​ഗ് ബോസ് തമിഴിൽ മത്സരാർത്ഥിയായതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പ്യാർ പ്രേം കാഥൽ, ധാരാള പ്രഭു, ഓ മനപ്പെണ്ണെ എന്നീ സിനിമകളിൽ അഭിനയിച്ചു. വേഴം എന്ന ചിത്രമാണ് ഹരീഷ് കല്യാണിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. സന്ദീപ് ശ്യാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്പെൻസ് ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER