നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി; ചിത്രങ്ങൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 11:46 AM  |  

Last Updated: 02nd September 2022 11:46 AM  |   A+A-   |  

mahalakshmi_raveendar

ഫോട്ടോ: ട്വിറ്റർ

മിഴ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും സീരിയൽ നടിയും അവതാരികയുമായ വിജെ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതി ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ ഇരുവരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. 

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രവീന്ദറും മഹാലക്ഷ്മിയും വിവാഹിതരാവുന്നത്. രവീന്ദർ നിർമിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. 

വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മഹാലക്ഷ്മിയെ പോലൊരു പെൺകുട്ടി നമ്മുടെ ജീവിതത്തിലേക്ക് വന്നാൽ  ജീവിതം നല്ലതാവും എന്നാണ് ആളുകൾ പറയാറുള്ളത്. പക്ഷേ എനിക്ക് മഹാലക്ഷ്മിയെ തന്നെയാണ് ലഭിച്ചത്.- വിവാഹചിത്രങ്ങൾ പങ്കുവച്ച് രവീന്ദർ കുറിച്ചു. യൂട്യൂബ് ചാനലിലൂടെ വിവാഹവിശേഷം പങ്കുവയ്ക്കാൻ ഭാര്യയ്ക്കൊപ്പം എത്തുമെന്നും അദ്ദേഹം ആരാധകരെ അറിയിച്ചു. നിന്നെ എന്റെ ജീവിതത്തിലേക്ക് കിട്ടിയത് ഭാ​ഗ്യമായി കാണുന്നു. നിന്റെ സ്നേഹംകൊണ്ട് എന്റെ ഹൃദയം നിറച്ചു. ലവ് യു എന്നാണ് മഹാലക്ഷ്മി കുറിച്ചത്. 

31കാരിയായ മഹാലക്ഷ്മി സൺ ചാനലിൽ അവതാരകയായി എത്തിയാണ് പ്രശസ്തി നേടുന്നത്. തുടർന്ന് സീരിയലിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'റോയ്'എപ്പോൾ വരും?! കാരണം എല്ലാവരോടും വിളിച്ചു പറയണമെന്ന് പല തവണ തോന്നിയിട്ടുണ്ടെന്ന് സംവിധായകൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ