​ഗായകൻ ബംബാ ഭാഗ്യ അന്തരിച്ചു

'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ 'പൊന്നി നദി പാക്കണുമേ' എന്ന ​ഗാനമാണ് അവസാനമായി പാടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പ്രശസ്ത ​ഗായകൻ ബംബാ ഭാഗ്യ അന്തരിച്ചു. 49 വയസായിരുന്നു.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു. 'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ 'പൊന്നി നദി പാക്കണുമേ' എന്ന ​ഗാനമാണ് ബംബ അവസാനമായി പാടിയത്. ​

എ.ആർ. റഹ്മാനുവേണ്ടി നിരവധി ​ഗാനങ്ങൾ പാടിയ ​ഗായകനായിരുന്നു ബംബ. സിംതാങ്കരൻ, പുല്ലിനങ്കൽ എന്നീ സിനിമകളിലെ പരീക്ഷണ ​ഗാനങ്ങൾ പാടാൻ റഹ്മാൻ അദ്ദേഹത്തെ തെരഞ്ഞെടുത്തത് ശബ്ദത്തിലെ വ്യത്യസ്തത കണ്ടാണ്. 'സർക്കാർ','യന്തിരൻ 2.0', 'സർവം താളമയം', 'ബിഗിൽ', 'ഇരൈവിൻ നിഴൽ' തുടങ്ങിയവ നിരവധി സിനിമകളിൽ പാടി. ഭാഗ്യരാജ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. എന്നാൽ പുല്ലിനങ്കൽ എന്ന സിനിമയിലെ ​ഗാനം ദക്ഷിണാഫ്രിക്കൻ ​ഗായകനാണ് ബംബയെ പോലെ പാടാൻ റഹ്മാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ പേര് ബംബ ഭാഗ്യ എന്നായത്. 

​ഗായകന്റെ അപ്രതീക്ഷിത വിയോ​ഗം തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നടൻ കാർത്തി ഉൾപ്പടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. സന്തോഷ് ദയാനിധി, ശന്തനു ഭാ​ഗ്യരാജ്, ഖദീജ റഹ്മാൻ തുടങ്ങിയവരും വേദന പങ്കുവച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com