എനിക്ക് പ്രായമായി, നീ ഇപ്പോഴും പഴയതുപോലെ; അമാലിന് പിറന്നാളാശംസകകളുമായി ദുല്‍ഖര്‍

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ഭാര്യ അമാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പാണ്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

തെന്നിന്ത്യയും കടന്നു ബോളിവുഡിലേക്ക് ചുവടു ഉറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സീതാരാമത്തിന്റെ ഹിന്ദി പതിപ്പ് റിലീസിന് എത്തിയതിനു പിന്നാലെ താരം പ്രധാന വേഷത്തിലെത്തുന്ന ചുപ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ഭാര്യ അമാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പാണ്. ഒന്നിച്ചുള്ള 12 വര്‍ഷങ്ങളില്‍ താന്‍ പ്രായമായെന്നും നീ പഴയപോലെ തന്നെയാണെന്നുമാണ് ദുല്‍ഖര്‍ കുറിക്കുന്നത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് അമാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ് വായിക്കാം

എന്റെ പ്രിയപ്പെട്ട് ആമിന് സന്തോഷകരമായ പിറന്നാളാശംസകള്‍. നമ്മള്‍ ഒന്നിച്ച് ആഘോഷിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി. ഈ സമയങ്ങളെല്ലാം എവിടേക്കാണ് പോകുന്നത്. ഞാന്‍ പ്രായമായിക്കൊണ്ടിരിക്കുകയാണ് പക്ഷേ നീ ഇപ്പോഴും പഴയപോലെയാണ്. ഞാന്‍ എപ്പോഴും മാറിനില്‍ക്കുമ്പോള്‍ എല്ലാം ചേര്‍ത്തു നിര്‍ത്തുന്നതിന് നന്ദി. അച്ഛനും അമ്മയുമായി മരിയയ്ക്കായി എല്ലാ കാര്യങ്ങളും ചെയ്യുന്നതിനും നമ്മുടെ ജീവിതത്തിലെ പുതിയ അധ്യായങ്ങളെല്ലാം എഴുതിച്ചേര്‍ത്തതിനും നന്ദി. എനിക്കൊപ്പം എന്നും ലോകം ആസ്വദിക്കുന്നതിനും നന്ദി. ഏറ്റവും മികച്ച ബര്‍ത്ത്‌ഡേ ആയിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. നീ ആഗ്രഹിക്കുന്നതുപോലെ, സിംപിളും സ്വീറ്റും സ്‌നേഹം നിറഞ്ഞ നിന്റെ ആളുകള്‍ക്ക് ഒപ്പമുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com