'മറ്റുള്ളവരെ വേദനിപ്പിച്ചും കളിയാക്കിയും സന്തോഷിക്കുന്നത് മൃ​ഗത്തനം'; വിഡിയോയുമായി ബാല

ഓണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നെന്നും പക്ഷേ ചില കാരണങ്ങളാൽ ചെന്നൈയിൽ ആയിപ്പോയെന്നും പറഞ്ഞു
bala
bala

ടൻ ബാല സംവിധാനം ചെയ്ത സിനിമയിൽ ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം ടിനി ടോമും രമേശ് പിഷാരടിയും പങ്കുവച്ചതു വൻ വൈറലായിരുന്നു. അതിനു പിന്നാലെ ബാല ട്രോളുകളിൽ നിറഞ്ഞു. ഈ സംഭവം കാരണം ഓണത്തിന് കേരളത്തിൽ വരാൻ പറ്റാത്ത അവസ്ഥയാണെന്നും താൻ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകുകയാണെന്നും ബാല തുറന്നു പറഞ്ഞു. ഇപ്പോൾ ആരാധകർക്ക് ഓണാശംസകൾ നേർന്നുകൊണ്ട് താരം പങ്കുവച്ച വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

മറ്റുള്ളവരെ വേദനിപ്പിച്ചും കളിയാക്കിയും സന്തോഷിക്കുന്നത് മൃ​ഗത്തനം ആണെന്നാണ് ബാല വിഡിയോയിൽ പറഞ്ഞത്. താൻ പിന്തുടരുന്ന നാല് കാര്യങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് ആളുകളോട് നല്ല രീതിയിൽ പെരുമാറേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് പറഞ്ഞത്. നമ്മുടെ അകത്ത് തന്നെ ഒരു മൃഗമുണ്ട്. അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനം. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനം. - എന്നാണ് ബാല പറഞ്ഞത്. 

ഓണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നെന്നും പക്ഷേ ചില കാരണങ്ങളാൽ ചെന്നൈയിൽ ആയിപ്പോയെന്നും പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. അതിനു പിന്നാലെ സ്നേഹത്തെക്കുറിച്ചും ദേഷ്യത്തെക്കുറിച്ചും പോസിറ്റിവിറ്റി പകരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. നിരവധി പേരാണ് ബാലയ്ക്ക് ഓണം ആശംസകളുമായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com