'രാഷ്ട്രീയം എന്റെ പണിയല്ല, ഇനി മറ്റുള്ളവരെ പേടിച്ച് ജീവിക്കാനാവില്ല'; നിലപാട് വ്യക്തമാക്കി മോഹൻലാൽ

'ഒരു  കക്ഷി രാഷ്ട്രീയത്തിലേക്ക് പോകാൻ എനിക്ക് താല്പര്യമില്ല. കാര്യം എനിക്കത് അറിയില്ല'
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മോഹൻലാൽ. രാഷ്ട്രീയത്തോട് ഒരിക്കലും താൽപ്പര്യം തോന്നിയിട്ടില്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നുമാണ് താരം പറഞ്ഞത്. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കുമെന്നും അവയിലൂടെ സഞ്ചരിക്കുമെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. 

"രാഷ്ട്രീയം ഒരിക്കലും എക്സൈന്റ്മെന്റായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഒരു കപ്പ് ഓഫ് ടീ അല്ലത്. ഒരു  കക്ഷി രാഷ്ട്രീയത്തിലേക്ക് പോകാൻ എനിക്ക് താല്പര്യമില്ല. കാര്യം എനിക്കത് അറിയില്ല. ഞാനൊരു പാർട്ടിയുമായി ബന്ധപ്പെടുക ആണെങ്കിൽ, ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കാം അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ, അതിനെ കുറിച്ചൊരു ധാരണ വേണം. ഒരുപാട് പേർ ആ ധാരണകൾ ഇല്ലാതെയാണ് സംസാരിക്കുന്നത്. ഒരു പാർട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടെ നമുക്കൊരു അഭിപ്രായം പറയാൻ സാധിക്കൂ"- മോഹൻലാൽ പറഞ്ഞു. 

മോഹൻലാൽ ബിജെപിയുമായി ചേർന്നു നിൽക്കുകയാണെന്നും വൈകാതെ രാഷ്ട്രീയത്തിലേക്ക് എത്തുമെന്നും അഭ്യൂഹങ്ങൾ ഉയരാറുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ താരങ്ങൾ മത്സരിക്കുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുമ്പോൾ മോഹൻലാലിന്റെ പേരും കേൾക്കാറുണ്ട്.  എന്നാൽ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് താരം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. 

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോടും താരം പ്രതികരിച്ചു. എന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമർശനങ്ങളെ പേടിച്ചോ ജീവിക്കാൻ പറ്റില്ല. നമ്മൾ ഒരു തെറ്റ് ചെയ്താൽ അത് അക്സപ്റ്റ് ചെയ്യാൻ തയ്യാറാണ്. പക്ഷേ അത് തെറ്റാണെന്ന് എനിക്ക് തോന്നണം. വിമർശനങ്ങളെ ഞാൻ ​ഗൗരവമായി എടുക്കാറില്ല. പിന്നെ എല്ലാ ദിവസവും അതിന്റെ മുകളിൽ തന്നെ ഇരിക്കേണ്ടി വരും. അവയെ ശ്രദ്ധിക്കാതിരിക്കാനെ പറ്റുകയൊള്ളൂ എന്നാണ് താരം പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com