പ്രിയ എന്റെ സ്വന്തം മകൾ അല്ല, അവന്റെ ഉദ്ദേശം പണവും പ്രശസ്തിയും; മകളുടെ വിവാഹ വാർത്തയ്ക്കു പിന്നാലെ നടൻ രാജ് കിരൺ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2022 03:37 PM  |  

Last Updated: 09th September 2022 03:37 PM  |   A+A-   |  

raj_kiran_daughter

ചിത്രം: ഫേയ്സ്ബുക്ക്

 

ലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ രാജ് കിരൺ. മമ്മൂട്ടി നായകനായി എത്തിയ ഷൈലോക്കിലൂടെയാണ് അദ്ദേഹം മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ മകൾ സീനത്ത് പ്രിയയുടെ വിവാഹ വാർത്തയാണ്. സീരിയൽ നടൻ മുനിഷ് രാജയ്ക്കൊപ്പം ഒളിച്ചോടി പോയി പ്രിയ വിവാഹം കഴിച്ചുവെന്നാണ് വാർത്തകൾ. ഇത് ചർച്ചയായതിനു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് രാജ് കിരൺ. പ്രിയ തന്റെ മകൾ അല്ല എന്നാണ് അദ്ദേഹം കുറിച്ചത്. 

പ്രിയ രക്തത്തിൽ പിറന്ന മകൾ അല്ലെന്നും ടിപ്പു സുൽത്താൻ എന്ന നൈനാർ മുഹമ്മദ് എന്ന മകൻ മാത്രമാണ് തനിക്കുള്ളത് എന്നുമാണ് രാജ് കിരൺ പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വേദനിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ഇക്കാര്യം ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്നും രാജ് കിരൺ ഫേസ്ബുക്കിൽ കുറിച്ചു. 

മുനിഷ് രാജയോടുള്ള സ്നേഹത്തെക്കുറിച്ച് മകൾ തന്നോടു പറഞ്ഞിരുന്നെന്നും തുടർന്ന് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും രാജ് കിരൺ പറഞ്ഞു. മുനിഷിന് പ്രിയയോട് സ്നേഹമില്ലെന്നും തന്റെ പ്രശസ്തി മുതലെടുത്ത് അവസരങ്ങൾ നേടാനും പണം തട്ടാനുമാണ് സോഷ്യൽ മീഡിയയിലൂടെ മകളുമായി ഇയാൾ ചങ്ങാത്തത്തിലായത്. മുനിഷ് രാജയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മകളോട് പറഞ്ഞപ്പോൾ അവളത് അം​ഗീകരിക്കുന്നതായി അഭിനയിച്ചു. തനിക്കു പറ്റിയ ആളെ കണ്ടെത്താനും ആവശ്യപ്പെട്ടു. 

ഇതിന് പിന്നാലെയാണ് കുടുംബസുഹൃത്തിനെ കാണാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങിയ പ്രിയ മുനിഷ് രാജയ്ക്കൊപ്പം ആന്ധ്രാപ്രദേശിലേയ്ക്ക് കടന്നത്. നാലു മാസം മുൻപായിരുന്നു അത്. പിന്നീട് മകളെ ബന്ധപ്പെടാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുനിഷുമായുള്ള വിവാഹത്തോടെ പ്രിയയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും, ഏതെങ്കിലും തരത്തിൽ തന്റെ പേര് ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും രാജ് കിരൺ മുന്നറിയിപ്പ് നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ

കണ്ണ് നിറഞ്ഞ് സിജു വിൽസൺ, സ്നേഹ ചുംബനം നൽകി ഭാര്യ; കയ്യടിച്ച് പ്രേക്ഷകർ; വിഡിയോ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ