അക്ഷയ് കുമാറിന്റെ ഹെയര്‍ഡ്രസ്സര്‍ മിലന്‍ ജാദവ് അന്തരിച്ചു; ഹൃദയം തകര്‍ന്ന് താരം, കുറിപ്പ്

15 വര്‍ഷമായി താരത്തിന്റെ ഹെയര്‍ ഡ്രസ്സറായിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ ഹെയര്‍ ഡ്രസ്സര്‍ മിലന്‍ ജാദവ് അന്തരിച്ചു. 15 വര്‍ഷമായി താരത്തിന്റെ ഹെയര്‍ ഡ്രസ്സറായിരുന്നു. മിലന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദന പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് മരണവാര്‍ത്ത അറിയിച്ചത്. സിനിമ സെറ്റിലെ ജീവനായിരുന്നു മിലന്‍ എന്നാണ് അക്ഷയ് കുമാര്‍ കുറിച്ചത്. 

വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലുകൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ട് ആള്‍കൂട്ടത്തില്‍നിന്ന് മാറി നില്‍ക്കുമായിരുന്നു. എന്റെ ഒരു മുടിയിഴ പോലും സ്ഥാനം മാറിയിട്ടില്ലെന്ന് നീ ഉറപ്പുവരുത്തുമായിരുന്നു. സെറ്റിലെ ജീവന്‍, 15 വര്‍ഷത്തിലേറെയായി എന്റെ ഹെയര്‍ ഡ്രസ്സര്‍, മിലന്‍ ജാദവ്. നീ ഞങ്ങളെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഞാന്‍ നിന്നെ മിസ് ചെയ്യും മിലനോ.- അക്ഷയ് കുമാര്‍ കുറിച്ചു. 

തന്റെ മുടി ശരിയാക്കുന്ന മിലനോയുടെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് മിലന് ആദരാജ്ഞലികള്‍ കുറിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com