ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ആറ് ആഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്


ന്യൂഡല്‍ഹി; പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു. 59 വയസായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ആറ് ആഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വിടപറയുകയായിരുന്നു. 

ഓഗസ്റ്റ് 10ന് ജിമ്മില്‍ വച്ചാണ് രാജു ശ്രീവാസ്തവയ്ക്ക് നെഞ്ചുവേദനയുണ്ടായത്. ട്രേഡ്മില്ലില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. എയിംസില്‍ പ്രവേശിച്ച അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അബോധാവസ്ഥയിലായ രാജു അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യത്തില്‍കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു. 

1963 ഡിസംബര്‍ 25നു ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ജനിച്ച രാജു ഗജോദര്‍ എന്ന കഥാപാത്രത്തിലൂടെയാണ് അറിയപ്പെടുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ ലോഫര്‍ ചലഞ്ച് എന്ന റിയാലിറ്റിഷോയിലൂടെ സ്റ്റാന്‍ഡ് അപ് കോമഡിയില്‍ ശ്ര്‌ദ്ധേയനായ അദ്ദേഹം പിന്നീട് സിനിമയിലേക്കും എത്തി. മേനെ പ്യാര്‍ കിയ, ബാസിഗര്‍, ബോംബെ ടു ഗോവ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com