'ഈ ലോകം തന്നെ എനിക്ക് എതിരായാലും നിന്റെ ചിരി കാക്കും'; മകളോട് അമൃത സുരേഷ്

മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

കള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ഗായിക അമൃത സുരേഷ്. കുഞ്ഞിവാവയായിരുന്ന സമയത്തെ പാപ്പുവിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് ആശംസകള്‍ കുറിച്ചത്. തന്നെ ജീവനോടെ നിലനിര്‍ത്തുന്നത് മകളുടെ ചിരിയാണെന്നും ലോകം തനിക്കെതിരായാല്‍ പോലും ഇതുപോലെ ചിരിപ്പിക്കും എന്നുമാണ് അമൃത കുറിച്ചത്. 

അവളുടെ ആദ്യത്തെ ചിരി. എന്നെ ഉന്മാദിയാക്കിയ ചിരി, എന്നെ ജീവിപ്പിക്കുന്ന ചിരി, എന്നെ ജീവനോടെ നിലനിര്‍ത്തുന്ന ചിരി. എന്റെ പപ്പു, മമ്മിയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ചകാര്യം നീ ആണ്. എന്തൊക്കെ വന്നാലും, ഈ ലോകം  എനിക്ക് എതിരായാല്‍ പോലും ഇതുപോലെ ഞാന്‍ നിന്നെ ചിരിപ്പിക്കുമെന്ന് വാക്കു തരുന്നു. മമ്മി നിന്നെ ഏറെ സ്‌നേഹിക്കുന്നു, നീയാണ് ഏറ്റവും കരുത്തുള്ളവള്‍. എന്റെ കണ്‍മണിക്ക് പിറന്നാള്‍ ആശംസകള്‍... നീ ആണ് എന്റെ ജീവിതം.- അമൃത കുറിച്ചു. 

മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അമൃതയുടെ പങ്കാളി ഗോപി സുന്ദറിനും സഹോദരിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. നടന്‍ ബാലയുടേയും അമൃതയുടേയും മകളാണ് അവന്തിക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com