അമ്മയെ വെടിവച്ചു കൊന്നു; നടൻ റയാൻ ​ഗ്രാന്തമിന് 14 വർഷം കഠിനതടവ്

64 കാരിയായ അമ്മ ബാര്‍ബറ വെയ്റ്റിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു
അമ്മയെ വെടിവച്ചു കൊന്നു; നടൻ റയാൻ ​ഗ്രാന്തമിന് 14 വർഷം കഠിനതടവ്

ടൊറന്റോ; അമ്മയെ കൊലപ്പെടുത്തിയ കേസിൽ കനേഡിയൻ നടൻ റയാൻ ​ഗ്രാന്തമിന് ജീവപര്യന്തം തടവു ശിക്ഷ. പരോൾ ഇല്ലാതെ 14 വർഷത്തെ തടവ് ശിക്ഷയ്ക്കാണ്  ബ്രിട്ടീഷ്-കൊളംബിയ സുപ്രീം കോടതി വിധിച്ചത്. 'റിവര്‍ഡെയ്ല്‍' ഷോയിലൂടെ ശ്രദ്ധേയനായ നടനാണ് റയാൻ.

18 വര്‍ഷം പരോള്‍ ഇല്ലാതെ തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ റയാന്റെ അഭിഭാഷകര്‍ അതിനെ എതിര്‍ത്തു. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണ് എന്ന് ചൂണ്ടിക്കാട്ടി 12 വര്‍ഷമാക്കണമെന്നായിരുന്നു അവരുടെ വാദം. എന്നാൽ ജസ്റ്റിസ് കാത്ലീന്‍ കെര്‍ പരോള്‍ ഇല്ലാതെ 14 വര്‍ഷം തടവിന് ശിക്ഷിച്ചു. 

2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാര്‍ച്ച് 31 ന് സ്വന്തം വസതിയില്‍ വച്ച് 64 കാരിയായ അമ്മ ബാര്‍ബറ വെയ്റ്റിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നില്‍ നിന്നും തലയ്ക്കാണ് വെടിയേറ്റത്. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ ശേഷം റയാന്‍ പൊലീസില്‍ കീഴടങ്ങി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കൊല്ലാന്‍ ശ്രമിച്ചിരുന്നുന്നതായി നടന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു യൂണിവേഴ്‌സിറ്റിയില്‍ ഒരു കൂട്ട വെടിവയ്പ്പ് നടത്താനും റയാന്‍ ആലോചിച്ചിരുന്നു.

2007ലാണ് ​റയാന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ബാലതാരമായി എത്തിയ താരം ഡയറി ഓഫ് എ വിംബി കിഡ്, ഐ സോംബി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 24കാരനാണ് റയാൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com