'ഈ കണ്ണീര്‍ ദയയില്ലാത്ത നിങ്ങളുടെ തൊപ്പികളില്‍ മുത്തായി ധരിക്കാം'; കരയുന്ന ചിത്രവുമായി അഭിരാമി

ഇന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണെന്നാണ് അഭിരാമി കുറിക്കുന്നത്
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

നിക്കും കുടുംബത്തിനും നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ  പ്രതികരണവുമായി ഇന്നലെയാണ് അഭിരാമി സുരേഷ് രം​ഗത്തെത്തിയത്. ഫേയ്സ്ബുക്ക് ലൈവിലൂടെ വൈകാരികമായാണ് അഭിരാമി പ്രതികരിച്ചത്. കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ജീവിക്കാനാവാത്ത ആവസ്ഥയാണെന്നുമാണ് താരം പറഞ്ഞത്. എന്നാൽ അതിനു ശേഷവും അഭിരാമിയെ തേടിയെത്തിയത് അധിക്ഷേപകരമായ കമന്റുകളായിരുന്നു. 

മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിരാമി പലർക്കും മറുപടി നൽകിയത്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റേയും ​ഗോപി സുന്ദറിന്റേയും ബന്ധത്തെ വിമർശിച്ചുകൊണ്ടും ഇതിന്റെ പേരിൽ കുടുംബത്തെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്. അവർ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തോട്ടെയെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടെന്നുമാണ് അഭിരാമി കുറിച്ചത്. 

ഇതിന് പിന്നാലെ അഭിരാമി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കണ്ണീരണിഞ്ഞുകൊണ്ട് ഇരിക്കുന്ന തന്റെ സ്വന്തം ചിത്രത്തിനൊപ്പമാണ് കുറിപ്പ്. ഇന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണെന്നാണ് അഭിരാമി കുറിക്കുന്നത്. 'ഞാന്‍ ദുര്‍ബലയായിരിക്കാം, എന്നാല്‍ ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം. കരയുന്നത് ദുര്‍ബലതയല്ല. അത് ഒരു ഹൃദയമുള്ളതിന്റെ ലക്ഷണമാണ്. നിങ്ങളില്‍ പലര്‍ക്കും അതില്ലായിരിക്കാം. എന്നെ പിന്തുണയ്ക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും നന്ദി'- അഭിരാമി കുറിച്ചു. സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അഭിരാമിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com