'അന്നെനിക്ക് 17 വയസായിരുന്നു, അയാൾ മൂന്നു വിവാഹം ചെയ്ത കാര്യം അറിയില്ലായിരുന്നു, ചതി മനസിലാക്കിയത് ​ഗർഭിണിയായ ശേഷം'; അഞ്ജു

മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം മറച്ചുവച്ചാണ് കന്നഡ നടൻ കൂടിയായ ടൈ​ഗർ പ്രഭാകരൻ തന്നെ വിവാഹം കഴിച്ചത്
അഞ്ജു/ വിഡിയോ സ്ക്രീൻഷോട്ട്
അഞ്ജു/ വിഡിയോ സ്ക്രീൻഷോട്ട്

രു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു അഞ്ജു. ബാലതാരമായി സിനിമയിൽ എത്തിയ താരം കന്നഡ, തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ 17ാം വയസിൽ ടൈ​ഗർ പ്രഭാകരനെ വിവാഹം കഴിച്ചത് തന്റെ ജീവിതം മാറ്റിമറിച്ചു എന്നു പറയുകയാണ് താരം. മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം മറച്ചുവച്ചാണ് കന്നഡ നടൻ കൂടിയായ ടൈ​ഗർ പ്രഭാകരൻ തന്നെ വിവാഹം കഴിച്ചത്. സത്യമെല്ലാം അറിഞ്ഞപ്പോഴേക്കും താൻ ​ഗർഭിണിയായെന്നും അഞ്ജു പറയുന്നു. 

കന്നഡ സിനിമയുടെ ഷൂട്ടിനായി ബം​ഗളൂരിലേക്ക് പോയപ്പോഴാണ് പ്രഭാകരനെ പരിചയപ്പെടുന്നത്. അവിടെ വച്ച് വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് പ്രഭാകരൻ അഞ്ജുവിനോട് പറഞ്ഞു. 17 വയസുമാത്രമായിരുന്നു അന്ന് അഞ്ജുവിന് പ്രായം. വിവാഹത്തിന് തയാറായിരുന്നില്ല. എന്നാൽ പ്രഭാകർ അഞ്ജുവിന്റെ പിന്നാലെ നടന്ന് സമ്മതിപ്പിക്കുകയായിരുന്നു. അപ്പോൾ തന്നെ പ്രഭാകരന് 50 വയസുണ്ടായിരുന്നു. 

പ്രഭാകരനെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞെങ്കിലും അവർ വിവാഹത്തിന് സമ്മതിച്ചില്ല. അവതെ ധിക്കരിച്ചാണ് പ്രഭാകരനെ വിവാഹം ചെയ്യുന്നത്. ഇയാൾ മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്നും ഭാര്യയും മക്കളുമുണ്ടെന്ന കാര്യം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. എല്ലാം അറിഞ്ഞപ്പോഴേക്കും ഞാൻ ​ഗർഭിണിയായിരുന്നു. പിന്നെ അവിടെ നിൽക്കാതെ വീട്ടിലേക്ക് പോവുകയായിരുന്നു.- ഷക്കീലയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അഞ്ജുവിന്റെ പ്രതികരണം. താൻ വിഷാദത്തിന്റെ പിടിയിലായിരുന്നെന്നും ഇപ്പോൾ സീരിയലുകളിലൂടെയും മറ്റും അഭിനയത്തിലേക്ക് തിരിച്ചുവരികയാണെന്നും അഞ്ജു പറഞ്ഞു. 

1996ലാണ് അഞ്ജുവും പ്രഭാകരനും വിവാഹിതരാവുന്നത്. ഒരു വർഷത്തിൽ ഇവർ ബന്ധം പിരിയുകയായിരുന്നു. ഇവർക്ക് അർജുൻ പ്രഭാകരൻ എന്ന മകൻ ഉണ്ട്. 2001 ൽ ടൈ​ഗർ പ്രഭാകരൻ മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com