സാമന്തയ്ക്കായി വീട്ടിൽ അമ്പലം പണിത് ആരാധകന്‍, ആഘോഷമാക്കി നാട്ടുകാര്‍; വിഡിയോ

പ്രിയ താരത്തിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു
സാമന്തയുടെ പ്രതിമ/ വിഡിയോ സ്ക്രീൻഷോട്ട്, സാമന്ത/ ട്വിറ്റർ
സാമന്തയുടെ പ്രതിമ/ വിഡിയോ സ്ക്രീൻഷോട്ട്, സാമന്ത/ ട്വിറ്റർ

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് സാമന്ത. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ കടുത്ത ആരാധകന്‍ സമാന്തയുടെ പേരില്‍ അമ്പലം നിര്‍മിച്ചു എന്ന വാര്‍ത്തയാണ്. 

ആന്ധപ്രദേശിലെ ബാപട്‌ല ജില്ലയിലെ അലപഡു ഗ്രാമത്തിലുള്ള തെനാലി സന്ദീപ് എന്ന ആളാണ് അമ്പലം പണിതത്. വീട്ടിലെ പറമ്പിനുള്ളിലായി താരത്തിന്റെ പ്രതിമ പ്രതിഷ്ഠിക്കുകയായിരുന്നു. നടിയുടെ 36ാം പിറന്നാള്‍ ദിനത്തിലാണ് പ്രതിമ അനാശ്ചാതനം നടത്തിയത്. കൂടാതെ പ്രിയ താരത്തിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. 

പച്ച ബ്ലൗസും ചുവപ്പ് സാരിയും ഉടുത്തു നില്‍ക്കുന്നതാണ് സാമന്തയുടെ പ്രതിമ. താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ അയല്‍ ഗ്രാമത്തില്‍ നിന്നുള്ളവരും ഇവിടെ എത്തിയിരുന്നു. വലിയ ക്ഷേത്രം പണയണം എന്നായിരുന്നു തനിക്ക് ആഗ്രഹമെന്നും സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അതിന് സാധിച്ചില്ല എന്നുമാണ് സന്ദീപ് പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com