'മുറിക്കാൻ എനിക്ക് ജാതിവാൽ ഇല്ല, ഞാൻ ഇപ്പോഴും ധന്യ വീണ'; നവ്യ നായർ

നവ്യ നായർ എന്നത് താൻ തെരഞ്ഞെടുത്ത പേരല്ല എന്നും സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ് ഇതെന്നുമാണ് നവ്യാ നായർ പറയുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ലയാളികളുടെ ഇഷ്ടനായികയാണ് നടി നവ്യ നായർ. സ്കൂൾ കലോത്സവത്തിലൂടെ ശ്രദ്ധേയയായ താരം പിന്നീട് സിനിമാരം​ഗവും കീഴടക്കുകയായിരുന്നു. ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിലും ടെലിവിഷനിലും വീണ്ടും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ താരം പലപ്പോഴും വിവാദങ്ങളിലും ചെന്നുപെടാറുണ്ട്. പേരിൽ ജാതി വാൽ ചേർത്തതും വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ തന്റെ ഔദ്യോ​ഗിക പേര് നവ്യ നായർ എന്നല്ലെന്നും അതിനാൽ ജാതിവാൽ മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

നവ്യ നായർ എന്നത് താൻ തെരഞ്ഞെടുത്ത പേരല്ല എന്നും സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ് ഇതെന്നുമാണ് നവ്യാ നായർ പറയുന്നത്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും എഴുത്തുകാരും പ്രൊ‍ഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായർ. എനിക്ക് അന്ന് അവിടെ വോയ്സ് ഇല്ല. താൻ ഇനി പേരുമാറ്റിയാലും എല്ലാവരുടെ ഉള്ളിലും നവ്യാ നായർ തന്നെയായിരിക്കുമെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. 

നവ്യ നായർ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല. അത് എന്റെ പേര് ആയിപ്പോയി. ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാൽ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാൻ നവ്യ അല്ല, ധന്യ വീണ ആണ്. ഗസറ്റിലെ എന്റെ പേര് അതാണ്. കൂടാതെ എന്റെ ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്... ഇതിലൊക്കെ ഞാൻ ധന്യ വീണ തന്നെ ആണ്. അതിലൊന്നും ജാതിവാൽ ഇല്ല, പിന്നെ ഞാൻ എങ്ങനെ മുറിക്കും?- നവ്യ നായർ ചോദിച്ചു. ജാനകീ ജാനേ ആണ് നവ്യാ നായരുടെ പുതിയ ചിത്രം. സൈജു കുറിപ്പാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com