കൊടുങ്കാറ്റായി തിയേറ്ററുകളിൽ 'ജയിലർ'; രണ്ട് ദിവസം കൊണ്ട് കളക്ഷൻ 100 കോടി കടന്നു

രണ്ട് ദിവസം കൊണ്ട് 100 ക്ലബിൽ കയറി ജയിലർ 
ജയിലറിൽ രജനീകാന്ത്/ ഫെയ്‌സ്‌ബുക്ക്
ജയിലറിൽ രജനീകാന്ത്/ ഫെയ്‌സ്‌ബുക്ക്

ന്യൂഡൽഹി: തിയേറ്ററുകളിൽ ആരാധകരെ ഇളക്കി മറിച്ച് രജനീകാന്തിന്റെ 'ജയിലർ' രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബിൽ. അധികം വൈകാതെ സിനിമയുടെ കളക്ഷൻ 500 കോടി കടക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ജയിലറിന്റെ കളക്ഷൻ മുന്നേറ്റം ഒരിക്കലും അതിശയിപ്പിക്കുന്നതല്ലെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറയുന്നു. ‌

സിനിമ ദക്ഷണേന്ത്യൻ സംസ്ഥാനങ്ങളിൽ വമ്പൻ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. തമിഴ്‌നാട്ടിലും കേരളത്തിലും തെലങ്കാനയിലും ആന്ധ്രയിലുമൊക്കെ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ആദ്യം ദിനം മുതൽ ലഭിച്ചത്. തിങ്കളാഴ്‌ചയോടെ ചിത്രത്തിന്റെ കളക്ഷൻ 275 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ബാല കൂട്ടിച്ചേർത്തു. 'അടുത്ത ആഴ്‌ചയും കളക്ഷന് ഇതേ ട്രെൻഡ് തുടരും. ദക്ഷിണേന്ത്യയിൽ മാത്രമല്ല രാജ്യന്തരത്തിലും സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

യുഎസ്‌എ, കാനഡ, യുകെ, ​ഗൾഫ് രാജ്യങ്ങൾ,യൂറോപ്പ്, മലേഷ്യ, ചൈന, ഹോങ്കോങ് തുടങ്ങി തെക്കുകിഴക്ക് രാജ്യങ്ങളിലും ജയിലർ സിനിമയ്‌ക്ക് വലിയ മാർക്കറ്റ് ലഭിച്ചു. രജനിക്ക് വലിയൊരു കൂട്ടം ആരാധകരുള്ള മറ്റൊരു രാജ്യമാണ് ജപ്പാൻ. എന്നാൽ ജപ്പാനിൽ സിനിമ ഇതുവരെ റിലീസ് ആയിട്ടില്ല. റിലീസ് ചെയ്യുന്ന തിയേറ്ററുകളും കുറവാണ്. സിനിമയ്‌ക്ക് ആ​ഗോള കലക്ഷൻ 500 കോടിയാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ അതിൽ കൂടാനും സാധ്യതയുണ്ടെന്ന് രമേശ് ബാല പറഞ്ഞു. 

എന്നാൽ ചിത്രം 1000 കോടി ക്ലബിൽ കയറാൻ സാധ്യത കുറവാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. പത്താൻ, ആർആർആർ എന്നീ ചിത്രങ്ങളെ പോലെ ആഗോളതലത്തിൽ അത്ര വലിയ മാർക്ക് ജയിലർ സിനിമയ്‌ക്കില്ല. തെരഞ്ഞെടുത്ത ചില രാജ്യങ്ങളിൽ മാത്രമാണ് സിനിമയ്‌ക്ക് സാധ്യയുള്ളത്. എന്നാലും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രജനീ പ്രഭാവത്തിൽ ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് സിനിമയാകും ജയിലറെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com