രജനീകാന്തിന്റെ വില്ലനാകാൻ ഫഹദ് ഫാസിൽ; 'തലൈവർ 170'യുടെ പ്രഖ്യാപനം ഉടൻ

അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുമെന്നാണ് സൂചനകൾ
രജനീകാന്ത്, ഫഹദ് ഫാസിൽ/ ഫെയ്‌സ്‌ബുക്ക്
രജനീകാന്ത്, ഫഹദ് ഫാസിൽ/ ഫെയ്‌സ്‌ബുക്ക്
Updated on
1 min read

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'തലൈവർ 170'യിൽ രജനീകാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലെന്ന് റിപ്പോർട്ട്. ചിത്രത്തിൽ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുമെന്നാണ് സൂചനകൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും 'തലൈവർ 170'. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

ലൈക്ക പ്രൊഡക്ഷൻസാണ് തലൈവർ 170 നിർമാണം. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയിൽ നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നെൽസണ്‍ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജനികാന്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഓഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com