'മമ്മൂക്ക ഫാൻസ് എന്ന പ്രയോ​ഗം എന്നെ വിഷമിപ്പിക്കുന്നു, ആരാധകർ മാത്രമല്ല സിനിമ കാണുന്നത്'; മമ്മൂട്ടി

ബാക്കിയുള്ളവരാരും ഫാന്‍സല്ലേയെന്നും അവരെയൊക്കെ സിനിമ കാണിക്കാതിരിക്കാന്‍ പറ്റുമോയെന്നും മമ്മൂട്ടി
മമ്മൂട്ടി/ചിത്രം; ഫേയ്സ്ബുക്ക്
മമ്മൂട്ടി/ചിത്രം; ഫേയ്സ്ബുക്ക്

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമാലോകത്തെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറാണ്  താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഒരു ഇടവേളയ്ക്കുശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ മീറ്റ് ദ പ്രസ് സംഘടിപ്പിച്ചിരുന്നു. അതിനിടെ മമ്മൂക്ക ഫാൻസ് എന്ന പ്രയോ​ഗത്തേക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

മമ്മൂക്ക ഫാൻസ് എന്ന പ്രയോ​ഗം തന്നെ വിഷമിപ്പിക്കുന്നതാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഫാന്‍സ് മാത്രമല്ല സിനിമ കാണുന്നത്. ബാക്കിയുള്ളവരാരും ഫാന്‍സല്ലേയെന്നും അവരെയൊക്കെ സിനിമ കാണിക്കാതിരിക്കാന്‍ പറ്റുമോയെന്നും മമ്മൂട്ടി ചോദിച്ചു. 

"സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടാകും. എല്ലാ സിനിമകളും കാണുന്നവരുമുണ്ട്. എല്ലാ സിനിമകളും കാണാത്തവരുമുണ്ട്. ക്രിസ്റ്റഫര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള സിനിമയാണ്. ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെയുള്ളതാണ് ക്രിസ്റ്റഫര്‍. അല്ലാതെ സിനിമ നിലനില്‍ക്കില്ല"- മമ്മൂട്ടി പറഞ്ഞു. 

ഫെബ്രുവരി 9നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.  ഉദയകൃഷ്ണയാണ് തിരക്കഥ. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നത്. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com