ഭര്‍ത്താവിന്റെ അറസ്റ്റ്, മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുഴഞ്ഞു വീണ് രാഖി സാവന്ത്; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 05:16 PM  |  

Last Updated: 08th February 2023 05:16 PM  |   A+A-   |  

rakhi sawanth husband

രാഖി സാവന്ത് ബോധരഹിതയായപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്, രാഖി സാവന്തും ആദിലും/ ചിത്രം; ഇൻസ്റ്റ​ഗ്രാം

 

ര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനിയുടെ അറസ്റ്റിനു പിന്നാലെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുഴഞ്ഞു വീണ് നടി രാഖി സാവന്ത്. ഒഷിവാര പൊലീസ് സ്റ്റേഷനു മുന്‍പില്‍ വച്ച് ആദിലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ബോധരഹിതയായ രാഖി സാവന്തിനെ കാറിലേക്ക് മാറ്റി. സഹോദരന്‍ രാകേഷ് സാവന്തും രാഖിക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ വിഡിയോയും പുറത്തുവന്നു. 

കഴിഞ്ഞ ദിവസമാണ് രാഖി സാവന്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആദില്‍ അറസ്റ്റിലാവുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചെന്നും തന്റെ പണവും ആഭരണങ്ങളും മോഷ്ടിച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കി എന്നുമാണ് ആരോപണം. 41 കാരിയായ രാഖിയും 30കാരനായ ആദിലും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരാവുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Voompla (@voompla)


കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിക്കുന്നത്. തന്റെ അമ്മയുടെ സര്‍ജറിയ്ക്ക് ആദില്‍ പണം നല്‍കിയില്ലെന്നും അതുകൊണ്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയെന്നും രാഖി ആരോപിച്ചു. മാത്രവുമല്ല ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് രാഖി ആരോപിച്ചിരുന്നു. 

2022 ജനുവരിയിലാണ് രാഖിയും ആദിലും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ജോയിന്റ് ബിസിനസ് അക്കൗണ്ട് ആരംഭിക്കുകയായിരുന്നു. ഇതില്‍ നിന്ന് രാഖിയോട് ചോദിക്കാതെ ആദില്‍ 1.5 കോടി പണം പിന്‍വലിക്കുകയും കാറു വാങ്ങുകയും ചെയ്തു. വിവാഹവാഗ്ദാനം നല്‍കിയതിനാല്‍ എതിര്‍ത്തില്ലെന്നും രാഖി പറയുന്നു. എന്നാല്‍ തന്നോട് വളരെ മോശമായാണ് ആദില്‍ പെരുമാറിയിരുന്നത് എന്നാണ് രാഖി പറയുന്നത്. തന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നും ആദില്‍ പറഞ്ഞിരുന്നതായും ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'തിയറ്ററിൽ റിവ്യൂ വിലക്ക്', മാധ്യമങ്ങൾക്ക് പ്രവേശനമില്ലെന്ന് ഫിയോക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ