'അബദ്ധം പറ്റിയത്, ഞാൻ ഉദ്ദേശിച്ച കളർ ഇതായിരുന്നില്ല'; മേക്കോവറിൽ പ്രയാ​ഗ മാർട്ടിൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 11:16 AM  |  

Last Updated: 09th February 2023 11:17 AM  |   A+A-   |  

prayaga_amartin

prayaga_amartin

 

ടി പ്രയാ​ഗാ മാർട്ടിന്റെ വമ്പൻ മേക്കോവർ ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. മുടിവെട്ടി കളർ ചെയ്ത് തിരിച്ചെറിയാൻ പറ്റാത്ത ലുക്കിലാണ് താരം. എന്നാൽ ഒരു അബന്ധം പറ്റിയതാണെന്നും മേക്കോവർ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയിലാണ് തന്റെ ന്യൂ ലുക്കിനേക്കുറിച്ച് പ്രയാ​ഗ പറഞ്ഞത്.  സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡര്‍ ആണ് താരം. 

സത്യത്തില്‍ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവർ. മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചിട്ടുമില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ വന്നുപോയതാണ്. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്‌തേക്കാം എന്ന് കരുതി. പക്ഷേ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂർവം ലുക്ക് മാറ്റിയത് അല്ല.- പ്രയാ​ഗ പറഞ്ഞു. 

സിനിമയിൽ നിന്ന് കുറച്ചുനാളത്തേക്ക് ഇടവേളയെടുക്കുകയാണെന്നും പ്രയാ​ഗ പറഞ്ഞു. തനിക്കു തോന്നിയതുകൊണ്ടാണ് ബ്രേക്ക് എടുക്കുന്നതെന്നും പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നുമാണ് പ്രയാ​ഗ പറയുന്നത്. ഒരു സിനിമയിലും നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ എന്നും താരം പറഞ്ഞു. 

2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് പ്രയാ​ഗ അഭിനയിച്ച് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. നവരസ എന്ന ആന്തോളജി ചിത്രത്തിൽ സൂര്യയുടെ നായികയായി പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കേസ്, ഉണ്ണി മുകുന്ദന് നിർണായകം, ഹർജി ഇന്ന് ഹൈക്കോടതിയിൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ