'ഹൃദയങ്ങളിലാണ് വിവാഹം നടക്കുന്നത്'; സ്വര ഭാസ്കറിന് വിവാഹാശംസകളുമായി കങ്കണ; ആദ്യത്തെ പോസിറ്റീവ് ട്വീറ്റെന്ന് കമന്റ്

By സമകാലിക മലയാളം ഡെസ്ക്  |   Published: 17th February 2023 12:06 PM  |  

Last Updated: 17th February 2023 12:06 PM  |   A+A-   |  

kangana_swara_bhaskar

കങ്കണ റണാവത്ത്, സ്വരയും ഫഹദ് അഹ്മദും/ ചിത്രം; ഫെയ്സ്ബുക്ക്

 

ബോളിവുഡ് നടിമാരായ കങ്കണ റണാവത്തും സ്വര ഭാസ്കറും കുറേ നാളായി അത്ര നല്ല ബന്ധത്തിൽ അല്ല. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ സ്വരയയുടെ വിവാഹവാർത്ത പുറത്തുവന്നതിനു പിന്നാലെ ആശംസകളുമായി എത്തിയിരിക്കുകയാണ് കങ്കണ. 

ഇന്നലെയാണ് വിവാഹിതയായ വിവരം സ്വര ഭാസ്കർ ആരാധകരെ അറിയിച്ചത്. സമാജ് വാദി നേതാവ് ഫഹദ് അഹ്മദിനെയാണ് താരം വിവാഹം ചെയ്തത്. രജിസ്റ്റർ മാര്യേജായിരുന്നു. മാർച്ചിലാണ് പരമ്പരാ​ഗത രീതിയിലുള്ള വിവാഹം നടക്കുക. രജിസ്റ്റർ വിവാഹത്തിന്റെ ചിത്രങ്ങൾ സ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് ആശംസകളുമായി കങ്കണ എത്തിയത്. 

നിങ്ങൾ രണ്ടുപേരും സന്തുഷ്ടരും അനുഗ്രഹീതരുമായി കാണപ്പെടുന്നു, അത് ദൈവകൃപയാണ്... ഹൃദയങ്ങളിലാണ് വിവാഹം നടക്കുന്നത്, മറ്റെല്ലാം ഔപചാരികതകളാണ്.- കങ്കണ കുറിച്ചു. സ്വര ഭാസ്കറിന് കങ്കണ ആശംസ അറിയിച്ചത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ പോസിറ്റീവ് ട്വീറ്റ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 

തനു വെഡ്സ് മനു എന്ന സിനിമയിൽ കങ്കണയും സ്വരയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സുഹൃത്തുക്കളായാണ് ഇരുവരും അഭിനയിച്ചത്. എന്നാൽ 2020ൽ ഇരുവരും വാർത്തയിൽ ഇടംനേടിയത് ട്വിറ്റർ പോരിന്റെ പേരിലാണ്. സ്വര ഭാസ്കറിനേയും താപ്സി പന്നുവിനേയും ബി ​ഗ്രേഡ് നടിമാർ എന്ന് കങ്കണ വിളിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പിന്നീട് സ്വര തന്നെ വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗം​ഗയിൽ മുങ്ങിനിന്ന് പ്രാർത്ഥിച്ച് ലെന; ആ​ദ്യ ഋഷികേശ് യാത്രയിലെ ചിത്രങ്ങളുമായി താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ