'സംവിധായകരെ പരിചയപ്പെടുത്താൻ മമ്മൂട്ടി എന്നെ ഹോട്ടലുകളിലേക്ക് ക്ഷണിച്ചിരുന്നു, പ്രയോജനപ്പെടുത്താൻ തോന്നിയില്ല'; മോഹൻ ജോസ്

മമ്മൂട്ടിയുടെ  കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള സുഹൃത്ബന്ധം നിലവിൽ താനുമായിട്ടായിരിക്കും എന്നാണ് അദ്ദേഹം കുറിച്ചത്
മോഹൻ ജോസ്, മമ്മൂട്ടി/ ചിത്രം; ഫെയ്സ്ബുക്ക്
മോഹൻ ജോസ്, മമ്മൂട്ടി/ ചിത്രം; ഫെയ്സ്ബുക്ക്

നിരവധി സിനിമകളിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് മോഹൻ ജോസ്. ഇപ്പോൾ ശ്രദ്ധനേടുന്നത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ്. മമ്മൂട്ടിയുടെ  കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള സുഹൃത്ബന്ധം നിലവിൽ താനുമായിട്ടായിരിക്കും എന്നാണ് അദ്ദേഹം കുറിച്ചത്.  മമ്മൂട്ടി നിയമ വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് 1975ലാണ് ഇരുവരും സുഹൃത്തുക്കളായത്. സിനിമയ്ക്കുവേണ്ടി  മദ്രാസിൽ താമസമായപ്പോൾ മമ്മൂട്ടി തന്നെ വിളിച്ച് സംവിധായകരെ പരിചയപ്പെടുത്തി തരാം എന്നു പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

മോഹൻ ജോസിന്റെ കുറിപ്പ്

ഒരു വേള മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ബന്ധം നിലവിൽ ഞാനുമായിട്ടായിരിക്കണം. 1975-ൽ പൊട്ടിമുളച്ചതാണത്. അന്ന് മമ്മൂട്ടി നിയമ വിദ്യാർത്ഥിയും ഞാൻ ബോംബെയിൽ സർക്കാർ ഉദ്യോഗസ്ഥനും ആയിരുന്നു. പിന്നീട് സിനിമയ്ക്കുവേണ്ടി  മദ്രാസിൽ താമസമായപ്പോൾ, തിരക്കുള്ള താരമായി മാറിക്കൊണ്ടിരുന്ന മമ്മൂട്ടി പലപ്പോഴും മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലുകളിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ട് സംവിധായകരെ പരിചയപ്പെടുത്തി തരാം എന്നു പറയുമായിരുന്നു. അന്ന് എനിക്കത് പ്രയോജനപ്പെടുത്താൻ തോന്നിയില്ല. ...ഇന്നും അങ്ങനെതന്നെ!

വില്ലൻ കഥാപാത്രമായാണ് മോഹൻ ജോസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കോമഡി റോളുകളിലേക്ക് മാറുകയായിരുന്നു. 1980ൽ പുറത്തിറങ്ങിയ ചാമരം ആയിരുന്നു ആദ്യത്തെ ചിത്രം. രാജാവിന്റെ മകൻ, ന്യൂഡൽഹി, യേ ഓട്ടോ, ക്രേസി ​ഗോപാലൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com