അഭയിന്റെ വിവാഹ സൽകാരത്തിൽ നിന്ന്/ ചിത്രം; ഇൻസ്റ്റ​ഗ്രാം
അഭയിന്റെ വിവാഹ സൽകാരത്തിൽ നിന്ന്/ ചിത്രം; ഇൻസ്റ്റ​ഗ്രാം

ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനായി; വിരുന്നിൽ പങ്കെടുത്ത് മോഹൻലാലും മമ്മൂട്ടിയും; വിഡിയോ

വൻ താരനിരയാണ് വിവാഹശേഷമുള്ള വിരുന്നിൽ പങ്കെടുത്തത്
Published on

ടൻ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനായി. ഗ്ലാഡിസ് മറിയം ആണ് വധു.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം. 

വൻ താരനിരയാണ് വിവാഹശേഷമുള്ള വിരുന്നിൽ പങ്കെടുത്തത്. സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാലും വരുന്നിൽ പങ്കെടുത്തു. കൂടാതെ സിദ്ധിഖ്, ഇടവേളബാബു, വിജയ് ബാബു, അബു സലിം, സാന്ദ്ര തോമസ്, ടിനി ടോം തുടങ്ങിയ നിരവധി താരങ്ങളും എത്തിയിരുന്നു.  ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ഡിസംബര്‍ 31നായിരുന്നു അഭയിന്റെ മനസ്സമ്മതം. ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. അക്ഷയ് എന്നൊരു മകൻ കൂടി ഈ ബന്ധത്തിൽ ബാബുരാജിനുണ്ട്. വിവാഹ മോചനത്തിന് ശേഷം 2002ലാണ് ബാബുരാജ് നടി വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. ആര്‍ച്ചയും ആരോമലുമാണ് ഇവരുടെ മക്കൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com