ഉർഫി ജാവേദ്/ചിത്രം; ഫെയ്സ്ബുക്ക്
ഉർഫി ജാവേദ്/ചിത്രം; ഫെയ്സ്ബുക്ക്

'എന്റെ ശരീരത്തിന് വസ്ത്രത്തോട് അലർജി'; തെളിവുമായി ഉർഫി ജാവേദ്; വിഡിയോ

തണുപ്പുകാലത്ത് കമ്പിള വസ്ത്രം ധരിച്ചതിനെ തുടർന്നുണ്ടായ അലർജി കാണിച്ചുകൊണ്ടുള്ളതാണ് വിഡിയോ
Published on

​ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന നടിയാണ് ഉർഫി ജാവേദ്. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങളെല്ലാം ട്രെൻഡിങ്ങാവാറുണ്ട്. എന്നാൽ വസ്ത്രത്തിന്റെ പേരിൽ രൂക്ഷമായ വിമർശനവും ചീത്തവിളിയുമെല്ലാം താരത്തെ തേടിയെത്താറുണ്ട്. താൻ കുറച്ച് വസ്ത്രം ധരിക്കുന്നതിന്റെ കാരണം എന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വസ്ത്രം തനിക്ക് അലർജിയാണ് എന്നാണ് ഉർഫി പറയുന്നത്. 

ഇൻ‍സ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഇത് വ്യക്തമാക്കിയത്. തണുപ്പുകാലത്ത് കമ്പിള വസ്ത്രം ധരിച്ചതിനെ തുടർന്നുണ്ടായ അലർജി കാണിച്ചുകൊണ്ടുള്ളതാണ് വിഡിയോ. ഇരു കാലുകളിലും തിണർത്തു പൊന്തിയതുപോലെയാണ് കാണുന്നത്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാണ് തന്റെ അവസ്ഥ ഇതാണെന്നാണ് ഉർഫി പറയുന്നത്. ഇത് വളരെ ​ഗൗരവകരമായ പ്രശ്നമാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ മറ്റാർക്കെങ്കിലും അലർജി ഉണ്ടോ എന്നും ഉർഫി ചോദിച്ചു. 

ഞാൻ കമ്പിളി വസ്ത്രങ്ങളോ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളോ ധരിച്ചാണ് ഇതാണ് സംഭവിക്കുന്നത്. എന്റെ ശരീരത്തിന് ശരിക്ക് വസ്ത്രങ്ങളോട് അലർജിയാണ്. ഇത് വളരെ ​ഗൗരവകരമായ പ്രശ്നമാണ്. ഞാൻ എന്താണ് വസ്ത്രം ധരിക്കാത്തത് എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലായല്ലോ. എനിക്ക് വളരെ ​ഗൗരവകരമായ പ്രശ്നമുണ്ട്. ഞാൻ വസ്ത്രം ധരിച്ചാൽ ശരീരം ഇത്തരത്തിൽ പ്രതികരിക്കും. അതിനു തെളിവാണ് ഇത്. ന​ഗ്നയായി ഇരിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. എന്റെ ശരീരത്തിന് വസ്ത്രത്തോട് അലർജിയാണ്.- ഉർഫി ജാവേദ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com