'സ്ക്രീനിൽ കാണുന്നതുപോലെ തന്നെ'; ക്യാപ്റ്റൻ കൂളിനൊപ്പം ടോവിനോ തോമസ്; കുറിപ്പുമായി താരം

ധോനിക്കൊപ്പമുള്ള ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്
ധോനിയും ടൊവിനോ തോമസും/ ചിത്രം; ഫെയ്സ്ബുക്ക്
ധോനിയും ടൊവിനോ തോമസും/ ചിത്രം; ഫെയ്സ്ബുക്ക്

ന്ത്യൻ മുൻ ക്രിക്കറ്റ് കാപ്റ്റൻ മഹേന്ദ്ര സിങ് ധോനിയുമായി കൂടിക്കാഴ്ച നടത്തി യുവതാരം ടൊവിനോ തോമസ്. കാപ്റ്റൻ കൂൾ സ്ക്രീനിൽ കാണുന്നപോലെ തന്നെയാണ് എന്നായിരുന്നു ടൊവിനോ കുറിച്ചത്. വളരെ അനായായമായി അദ്ദേഹവുമായി സംസാരിക്കാനായെന്നും ഇത് ഭാ​ഗ്യമായി കാണുന്നുവെന്നും ടൊവിനോ കുറിച്ചു. ധോനിക്കൊപ്പമുള്ള ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

ടൊവിനോയുടെ കുറിപ്പ് വായിക്കാം

കൂളായി സമയം ചെലവഴിച്ചു. കാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ അവസരം ലഭിച്ചത് മികച്ച അനുഭവമായി. നമ്മൾ ഓൺസ്‌ക്രീനിൽ കണ്ട ആ വ്യക്തിത്വം തന്നെ - നേരിൽ അദ്ദേഹം കൂളും ശാന്തമായതും കഴിവുറ്റതുമായ വ്യക്തി തന്നെയാണ്. ഞങ്ങൾ മികച്ച സംഭാഷണം നടത്താനായി. വളരെ അനായാസമായാണ് ഞങ്ങൾ കാര്യങ്ങൾ സംസാരിച്ചത്. ഈ അവസരം ലഭിച്ചതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണ്. എല്ലാവർക്കും ഒരു വലിയ മാതൃകയായ മനുഷ്യൻ. നിങ്ങളുടെ ശോഭനമായ യാത്രയ്ക്ക് കൂടുതൽ തിളക്കം ആശംസിക്കുന്നു.- ധോനി കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com