കലിതുള്ളി ആരാധകർ; തിയറ്ററിൽ അജിത്- വിജയ് ഫാൻസ് ഏറ്റുമുട്ടി; ലാത്തി വീശി പൊലീസ്; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2023 12:02 PM  |  

Last Updated: 11th January 2023 12:02 PM  |   A+A-   |  

vijay_ajith_fan

തിയറ്ററിനു പുറത്തു സ്ഥാപിച്ചിരുന്ന ഫ്ളക്സുകൾ നശിപ്പിക്കുന്ന ആരാധകർ/ വിഡിയോ സ്ക്രീൻഷോട്ട്

 

ചെന്നൈ; ഒൻ‌പതു വർഷത്തിനുശേഷം തമിഴിലെ സൂപ്പർതാരങ്ങളായ അജിത് കുമാറും വിജയും ബോക്സ് ഓഫിസിൽ ഏറ്റുമുട്ടുകയാണ്. ഇരുവരും നായകന്മാരായി എത്തിയ തുനിവും വരിസും ഇന്നാണ് റിലീസ് ചെയ്തത്. സൂപ്പർതാരങ്ങളുടെ റിലീസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്ന് വരുന്ന വാർത്തകൾ ശുഭകരമല്ല. രണ്ടു താരങ്ങളുടേയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. 

അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത്. ചെന്നൈയിലെ തിയറ്ററിൽ നിന്നുള്ള വിഡിയോയും പുറത്തുവന്നു. തീയറ്ററിന് പുറത്തുള്ള ഫ്ലെക്സ് ഹോർഡിംഗുകൾ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അത് തള്ളി താഴെ ഇടാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. ലൈറ്റർ ഉപയോ​ഗിച്ച് തീവെക്കാൻ ശ്രമിക്കുന്നതും കാണാം. പൊലീസ് ലാത്തി വീശി ആരാധകരെ ഓടിക്കുകയായിരുന്നു. തമിഴ്നാടിന്‍റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 

അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയാവുന്നത്. ആക്ഷൻ ത്രില്ലറാണ്ചിത്രം. വിജയ് തെലുങ്ക് സൂപ്പർഹിറ്റ് സംവിധായകൻ വംശി പാടപ്പള്ളിയുമായി ഒരുമിക്കുന്ന ചിത്രം  ഒരു മാസ് ഫാമിലി എന്റർടെയ്നറാണ്. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. രണ്ട് ചിത്രങ്ങൾക്കും വലിയ വരവേല്‍പ്പാണ് തീയറ്ററുകളില്‍ ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത് എന്നാണ് വിവരം. ഫാന്‍സ് പ്രിമീയര്‍ ഷോകള്‍ കഴിഞ്ഞതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആര്യൻ ഖാൻ പാക് നടിയുമായി പ്രണയത്തിൽ? വ്യക്തമാക്കി താരം​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ