വിജയിനെ മലര്‍ത്തിയടിച്ച് അജിത്ത്; ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2023 05:00 PM  |  

Last Updated: 12th January 2023 05:03 PM  |   A+A-   |  

ajith_vijay

വാരിസിൽ വിജയും തുനിവിൽ അജിത്തും

 

രാധകരുടെ ആവേശകരമായ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഇന്നലെ രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്ററില്‍ എത്തിയത്. വിജയ് നായകനായി എത്തിയ വാരിസും അജിത്തിന്റെ തുനിവും. 9 വര്‍ഷത്തിന് ശേഷം രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ബോക്‌സ് ഓഫിസില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കായിരിക്കും എന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ സിനിമകളുടെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. 

രണ്ടു ചിത്രങ്ങളും ചേര്‍ന്ന് ബോക്‌സ് ഓഫിസില്‍ നിന്ന് 50 കോടിയില്‍ അധികം വാരിക്കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിന്നു മാത്രം നേടിയത് 42.5 കോടിയാണ്. രണ്ട് ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ചെറിയ മുന്‍തൂക്കമുള്ളത് അജിത്തിന്റെ തുനിവിനാണ്. തമിഴ്‌നാട്ടിലെ ബോക്‌സ് ഓഫില്‍ സില്‍ 23 കോടി രൂപയാണ് ആദ്യത്തെ ദിവസം ചിത്രം നേടിയത്. 19.5 കോടിയാണ് വാരിസിന്റെ കളക്ഷന്‍. എന്നാണ് ബോക്‌സ് ഓഫിസ് ട്രാക്കിങ് പോര്‍ട്ടലായ ആന്ധ്ര ബോക്‌സ് ഓഫിസ് ട്വിറ്ററില്‍ കുറിച്ചത്. 

എന്നാല്‍ കേരളത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചത് വാരിസാണ്. കേരളത്തില്‍ നിന്നും നാല് കോടിയാണ് വാരിസ് ആദ്യ ദിനം വാരിയത്. കര്‍ണാടകയില്‍ നിന്നാകട്ടെ 5.65 കോടിയും. അജിത് ചിത്രം തുനിവിന്റെ കേരള കലക്ഷന്‍ പുറത്തുവന്നിട്ടില്ല.കേരളത്തില്‍ വാരിസ് 400 സ്‌ക്രീനുകളിലാണു റിലീസ് ചെയ്തത്. തുനിവ് 250 സ്‌ക്രീനുകളിലും. ഇരു ചിത്രങ്ങളും ചേര്‍ന്ന് 8 കോടിയിലേറെ രൂപ ആദ്യ ദിന കലക്ഷന്‍ നേടിയെന്നാണു വിലയിരുത്തല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എന്റെ വിവാഹമാണോ? ആരും എന്നെ വിളിച്ചില്ല; അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് സിദ്ധാര്‍ഥ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ