'ഇവിടെ ഒന്നും പുകയുന്നില്ല, ഞങ്ങൾ സുഹൃത്തുക്കൾ മാത്രം'; അർജുൻ ദാസിനൊപ്പമുള്ള ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2023 02:47 PM |
Last Updated: 13th January 2023 02:53 PM | A+A A- |

ഐശ്വര്യ ലക്ഷ്മി, ഐശ്വര്യയും അർജുൻ ദാസും/ ചിത്രം; ഫെയ്സ്ബുക്ക്
കഴിഞ്ഞ ദിവസമാണ് നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രം ഐശ്വര്യ ലക്ഷ്മി പങ്കുവച്ചത്. ഹാർട്ട് ഇമോജിക്കൊപ്പം പങ്കുവച്ച ചിത്രം വലിയ ചർച്ചയായിരുന്നു. ഐശ്വര്യയും അർജുനും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നു. ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ. ഗോസിപ്പുകളിൽ സത്യമില്ലെന്നും അർജുൻ ദാസും താനും സുഹൃത്തുക്കൾ മാത്രമാണ് എന്നുമാണ് ഐശ്വര്യ പറഞ്ഞത്.
‘‘സുഹൃത്തുക്കളേ ഇത് എന്റെ തൊട്ടു മുൻപത്തെ പോസ്റ്റിനെക്കുറിച്ചാണ് അത് ഈ രീതിയിൽ എത്തിച്ചേരുമെന്ന് കരുതിയില്ല. ഞങ്ങൾ കണ്ടുമുട്ടാൻ ഇടയായായി. അപ്പോൾ ഒരു ചിത്രം പകർത്തി. അത് ഞാൻ വെറുതെ പങ്കുവച്ചു. ഇവിടെ മറ്റൊന്നും പുകയുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്. ഇന്നലെ മുതലേ എനിക്ക് സന്ദേശമയയ്ക്കുന്ന അർജുൻ ദാസ് ആരാധകരോട്, അദ്ദേഹം നിങ്ങളുടേത് മാത്രമാണ്.’’– ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അർജുന് ഒപ്പമുള്ള ചിത്രം ആശ്വര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അർജുനുമായി പ്രണയത്തിലാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തിയത്.
കൈതി സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അർജുൻ ദാസ്. തുടർന്ന് വിജയ്ക്കൊപ്പം മാസ്റ്ററിലും വിക്രത്തിലും അർജുൻ ഉണ്ടായിരുന്നു. പുത്തം പുതു കാലൈ വിടിയാത എന്ന തമിഴ് ആന്തോളജിയിൽ ഐശ്വര്യയും അർജുനും അഭിനയിച്ചിരുന്നു. ക്രിസ്റ്റഫർ, കിങ് ഓഫ് കൊത്ത തുടങ്ങിയവയാണ് ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ