'എന്റെ കുഞ്ഞിനൊപ്പം'; ​നിറവയറിൽ ഡാൻസ് ചെയ്ത് ഷംന കാസിം; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2023 01:27 PM  |  

Last Updated: 26th January 2023 01:27 PM  |   A+A-   |  

shamna_kasim_dance

ഷംന കാസിമിന്റെ ഡാൻസ് വിഡിയോയിൽ നിന്ന്, ഷംന കാസിം/ ചിത്രം; ഫെയ്സ്ബുക്ക്

 

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി ഷംന കാസിമും ഭർത്താവ് ഷാനിദ് ആസിഫ് അലിയും. ​ഗർഭിണിയാണെന്ന വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. എന്നാൽ ​ഗർഭകാലത്തും നൃത്ത രം​ഗത്തിൽ നിന്ന് മാറിനിൽക്കാൻ താരം തയാറല്ല. നിറവയറിൽ ഡാൻസ് ചെയ്യുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്. 

എന്റെ കുഞ്ഞിനൊപ്പം എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരൻ നായികയായി എത്തിയ റൗഡി ബോയ്സിലെ ബൃന്ദാവനം എന്ന ​ഗാനത്തിനാണ് ഷംന ചുവടുവെച്ചത്. ഏത് പരിപാടിയിലാണ് ഷംന നൃത്തം അവതരിപ്പിച്ചതെന്ന് വ്യക്തമല്ല. ​മനോഹരമായ ​ഗൗണിൽ അതിമനോഹരവുമായി നൃത്തം ചെയ്യുന്ന ഷംനയുടെ വിഡിയോ ആരാധകരുടെ മനം കവരുകയാണ്. 

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. നേഹ സക്സേന, ദീപ്തി വിധുപ്രതാപ് തുടങ്ങിയവർ താരത്തിന്റെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നുണ്ട്. പാഷനും ഡെഡിക്കേഷനും കയ്യടിക്കുന്നവരുമുണ്ട്. ചിലർ കുഞ്ഞിനെ കുറിച്ചുള്ള ആകുലതകളും പങ്കുവച്ചിട്ടുണ്ട്. നേരത്തെ പരിപാടിയുടെ റി​ഹേഴ്സൽ വിഡിയോ ഷംന പങ്കുവച്ചിരുന്നു. കുഞ്ഞിനൊപ്പം ഡാൻസ് ചെയ്യുന്നതാണ് സന്തോഷം എന്നാണ് ഷംന ആ വിഡിയോയ്ക്ക് താഴെ കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്റെ വിരാട് കൊഹ്‌ലി'; ശ്യാം പുഷ്കരന് ആശംസകളുമായി ഉണ്ണിമായ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ