'ഇതാണ് എന്റെ ഷാരൂഖ് ഖാൻ', സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത അന്നത്തെ ആറാം ക്ലാസുകാരിയുടെ കഥ 

2001 ആശോക എന്ന ചിത്രത്തിന് വേണ്ടി കൊൽക്കത്തയിൽ എത്തിയ ഷാരൂഖ് ഖാനെ ഒരു ആറാം ക്ലാസുകാരി ഇന്റർവ്യൂ ചെയ്യാൻ പോയ കഥ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. 
ഷാരൂഖ് ഖാനോടൊപ്പം ​രു​​ദ്രാണി/ ചിത്രം ട്വിറ്റർ
ഷാരൂഖ് ഖാനോടൊപ്പം ​രു​​ദ്രാണി/ ചിത്രം ട്വിറ്റർ

ർഷങ്ങൾക്ക് മുൻപ് സ്‌കൂൾ കുട്ടിയായിരുന്നപ്പോൾ ഷാരൂഖ് ഖാനെ നേരിൽ കണ്ട് അദ്ദേഹത്തിന്റെ ഇന്റർവ്യൂ എടുത്തതിന്റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ച് രുദ്രാണി. 2021 നവംബറിലാണ് രുദ്രാണി 2001ൽ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്യുന്നത്. ഷാരൂഖ് ഖാനെ കുറിച്ച് അന്നത്തെ സ്കൂൾ കുട്ടി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

'ഇതാണ് എന്റെ എസ്‌ആർകെ സ്റ്റോറി, ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ ഒരിക്കലുമില്ല' എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. 2001 ആശോക എന്ന ചിത്രത്തിന് വേണ്ടി കൊൽക്കത്തയിൽ എത്തിയ ഷാരൂഖ് ഖാനെ ഒരു ആറാം ക്ലാസുകാരി ഇന്റർവ്യൂ ചെയ്യാൻ പോയ കഥ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. 

ഞങ്ങൾ അദ്ദേഹത്തെ കാണാൻ ഹോട്ടൽ ദ് പാർക്കിൽ എത്തുമ്പോൾ മാധ്യമപ്രവർത്തകരുടെ ഒരു നീണ്ട നിര തന്നെ അദ്ദേഹം കാണാൻ വേണ്ടി കാത്തു നിൽപ്പുണ്ടായിരുന്നു. സ്കൂൾ പത്രമായ ദ് ടെലി​ഗ്രാഫി‌ൽ ഒരു അഭിമുഖത്തിന് വേണ്ടിയാണ് ഞാനും എന്റെ സുഹൃത്തും പോയത്. സ്‌കൂൾ വിദ്യാർഥികൾ ഇന്റവ്യു എടുക്കാൻ എത്തിയതറിഞ്ഞപ്പോൾ പുറത്ത് നിന്നവരെല്ലാവരും ഞങ്ങളെ നോക്കി ചിരിക്കാൻ തുടങ്ങി. അദ്ദേഹത്തെ കാണാൻ പോലും സാധിക്കില്ലെന്ന് എല്ലാവും പറഞ്ഞു, പക്ഷേ എങ്ങനെയോ ഒരു 15 മിനിറ്റ് അദ്ദേഹത്തോട് സംസാരിക്കാൻ സമയം കിട്ടി.

മുറിയിൽ അദ്ദേഹം തിരക്കിലായിരുന്നു. ഞങ്ങളെ കണ്ട ഉടനെ മുഖമുയർത്തി നോക്കി. രണ്ടു പേരും ആദ്യം നിങ്ങളുടെ പേര് പറയണം, ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. 15 മിനിറ്റ് സമയം എന്നുള്ളത് 45 മിനിറ്റ് വരെ ഞങ്ങളോട് അദ്ദേഹം സംസാരിച്ചു. താമശകൾ പറഞ്ഞു. ഓരോ തവണ ഫോൺ റിങ് ചെയ്യുമ്പോഴും അദ്ദേഹം ഞങ്ങളോട് ക്ഷമ ചോദിച്ചു. ഷാരൂഖ് ഖാന്റെ ജന്മദിനമായ നവംബർ രണ്ടിനാണ് രുദ്രാണി ഈ പോസ്റ്റ് ചെയ്തത്.  നിരവധി പേരാണ് രുദ്രാണിയെ പ്രശംസിച്ചും പിന്തുണച്ചും രം​ഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com