'മോനെ നീ എത്രയും പെട്ടെന്ന് സുഖമായിട്ട് വരട്ടെ'; മഹേഷിനൊപ്പമുള്ള ചിത്രവുമായി ബിനു അടിമാലി

നടൻ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിന് ​ഗുരുതരമായി പരുക്കേൽക്കുന്നത്
മഹേഷും ബിനുവും/ ഫെയ്സ്ബുക്ക്
മഹേഷും ബിനുവും/ ഫെയ്സ്ബുക്ക്

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹാസ്യ താരം ബിനു അടിമാലി. മഹേഷിന് രോ​ഗസൗഖ്യം ആശംസിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്. നടൻ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിന് ​ഗുരുതരമായി പരുക്കേൽക്കുന്നത്. ബിനുവിനും അപകടത്തിൽ പരുക്കേറ്റിരുന്നു. 

'മോനെ നീ എത്രയും പെട്ടെന്ന് സുഖം ആയിട്ട് വരട്ടെ, ഞങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാകും'- എന്ന കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. ബിനുവിനൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. 

പരിപാടി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ തൃശൂരിൽ വച്ചാണ് ഇവർ സഞ്ചരിച്ച വാഹനം അപ‍കടത്തിൽപ്പെടുന്നത്. കൊല്ലം സുധി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പിൻസീറ്റിൽ ഇരിക്കുകയായിരുന്ന മഹേഷിന് ​ഗുരുതരമായി പരുക്കേറ്റു. ഒരു മാസത്തോളം നീണ്ട ചികിത്സയ്ക്കുശേഷമാണ് താരം വീട്ടിലേക്ക് തിരിച്ചെത്തിയത്. 

അപകടത്തിൽ മഹേഷിന്റെ മുഖത്തും പല്ലിനും ​ഗുരുതരമായി പരുക്കേറ്റു. മിൻനിരയിലെ അടക്കം പല്ലുകൾ നഷ്ടപ്പെട്ടു. മൂക്കിന് വളവ് വന്നതോടെ ശബ്ദത്തിന് ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. താടിയെല്ലിനും പല്ലുകൾക്കുമുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. മൂക്കിന്റെ വളവ് ശരിയാക്കുന്നതോടെ പഴയ രീതിയിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് മഹേഷ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com