പൊട്ടിക്കരഞ്ഞ് അമ്മമാർ, കണ്ണു നിറഞ്ഞ് സൂര്യ: വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോൾ ചെയ്ത് താരം
By സമകാലികമലയാളം ഡെസ്‌ക് | Published: 27th July 2023 04:51 PM |
Last Updated: 27th July 2023 04:51 PM | A+A A- |

സൂര്യ മരിച്ചുപോയ ആരാധകരുടെ കുടുംബാംഗങ്ങൾ വിഡിയോ കോൾ ചെയ്തപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്, സൂര്യ/ ഇൻസ്റ്റഗ്രാം
തമിഴ് സൂപ്പർതാരം സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ രണ്ട് ആരാധകർ വൈദ്യുതാഘാതമേറ്റ് മരിച്ചത് വലിയ വാർത്തയായിരുന്നു. കോളജ് വിദ്യാർത്ഥികളായ രണ്ടുപേരാണ് ഫ്ളക്സ് വെക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. ഇപ്പോൾ മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോൾ വഴി ബന്ധപ്പെട്ടിരിക്കുകയാണ് താരം.
സൂര്യയെ ഫോൺ സ്ക്രീനിൽ കണ്ട് യുവാക്കളുടെ അമ്മമാർ പൊട്ടിക്കരയുന്നത് കാണാം. നിറകണ്ണുകളോടെയാണ് താരം സംസാരിക്കുന്നത്. താൻ ഇപ്പോഴും ഞെട്ടലിലാണ് എന്നാണ് താരം പറയുന്നത്. അവരുടെ സങ്കടം തന്റേതു കൂടിയാണെന്നും കുടുംബത്തിലെ ഒരംഗമായി തന്നെയും കാണണമെന്ന് അമ്മമാരോട് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും താരം പറയുന്നുണ്ട്. നേരിട്ടുവന്ന് കുടുംബങ്ങളെ കാണുമെന്നും താരം ഉറപ്പു നൽകി. യുവാവിന്റെ സഹോദരിയോട് തന്നെ ഒരു സഹോദരനായി തന്നെ കാണാമെന്നും എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകുമെന്നും സൂര്യ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇതിന്റെ വിഡിയോ.
Exclusive : Suriya Anna Expressed His Condolences Via Video Call !! @Suriya_offlpic.twitter.com/zhM7lbivP2
— Suriya Stardom™ (@SuriyaStardom) July 23, 2023
സൂര്യയുടെ പിറന്നാളിന്റെ തലേ ദിവസമാണ് ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിൽ അപകടമുണ്ടായത്. ഫ്ളക്സിലെ നീണ്ടു നിന്ന ഇരുമ്പു കമ്പി വൈദുത കമ്പിയിൽ തട്ടിയായിരുന്നു അപകടം. എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സാമന്തയുടെ മടിയിലിരുന്ന് കുരങ്ങന്റെ സെൽഫി; ബാലിയിൽ നിന്നുള്ള ചിത്രങ്ങളുമായി താരം, വൈറൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ