സാമന്തയുടെ മടിയിലിരുന്ന് കുരങ്ങന്റെ സെൽഫി; ബാലിയിൽ നിന്നുള്ള ചിത്രങ്ങളുമായി താരം, വൈറൽ
By സമകാലികമലയാളം ഡെസ്‌ക് | Published: 27th July 2023 03:49 PM |
Last Updated: 27th July 2023 03:49 PM | A+A A- |

സാമന്ത കുരങ്ങിനൊപ്പം/ ഇൻസ്റ്റഗ്രാം
സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ബാലിയിൽ അവധി ആഘോഷത്തിലാണ് താരസുന്ദരി സാമന്ത. സുഹൃത്ത് അനുഷാ സ്വാമിക്കൊപ്പമാണ് താരത്തിന്റെ യാത്ര. ബാലിയിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ വൈറലാവുന്നത് ഒരു സ്പെഷ്യൽ സെൽഫിയാണ്.
കുരങ്ങിനൊപ്പമുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സാമന്തയുടെ മടിയിലിരുന്ന് സെൽഫിയെടുക്കുന്ന കുരങ്ങിനെയാണ് ചിത്രത്തിൽ കാണുന്നത്. കൂടാതെ മറ്റൊരു ചിത്രത്തിൽ താരത്തിന്റെ തോളത്താണ് മറ്റൊരു കുരങ്ങ് ഇരിക്കുന്നത്. ബാലിയിലെ ഉബുഡ് മങ്കി ഫോറസ്റ്റിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. കുരങ്ങിനെ കണ്ടെത്തൂ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്.
ആരാധകർക്കിടയിൽ വൈറലാവുകയാണ് ചിത്രം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. രസകരമായ കമന്റുകൾക്കൊപ്പം സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നവരും നിരവധിയാണ്.
സിറ്റാഡൽ, ഖുശി സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമാണ് സാമന്ത ബ്രേക്കെടുക്കുന്നതായി അറിയിച്ചത്. ആരോഗ്യം ശ്രദ്ധിക്കാനായി ഒരു വർഷം സിനിമയിൽ നിന്ന് മാറിനിൽക്കും എന്നാണ് താരം പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ