'വിജയ് പുകവലി രംഗത്തില്‍ അഭിനയിക്കരുത്'; ലിയോ പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെ വിമര്‍ശനവുമായി എംപി

പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് താരം ഒഴിവാക്കണം എന്ന് എംപി  ട്വിറ്ററില്‍ കുറിച്ചു
ലിയോ പോസ്റ്റർ
ലിയോ പോസ്റ്റർ

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ. കഴിഞ്ഞ ദിവസമാണ് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു പ്രഖ്യാപനം എത്തിയത്. സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ലിയോയിലെ ആദ്യത്തെ ഗാനം പുറത്തുവിടുമെന്നാണ് അറിയിച്ചത്. ഒരു പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഈ പോസ്റ്റര്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. 

സിഗരറ്റ് വലിച്ച് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന വിജയ് യെയാണ് പോസ്റ്ററില്‍ കാണുന്നത്. വിജയ് പുകവലിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് രാജ്യസഭാ എംപി അന്‍പുമണി രാംദാസാണ് രംഗത്തെത്തിയത്. പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് താരം ഒഴിവാക്കണം എന്ന് എംപി  ട്വിറ്ററില്‍ കുറിച്ചു. 

നടന്‍ വിജയ് പുകവലി രംഗത്തില്‍ അഭിനയിക്കുന്നത് ഒഴിവാക്കണം. ലിയോയിലെ ആദ്യത്തെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്നത് കാണിച്ചത് ശരിയായില്ല. കുട്ടികളും വിദ്യാര്‍ത്ഥികളും വിജയ് ചിത്രങ്ങള്‍ കാണുന്നവരാണ്. പുകവലി രംഗങ്ങള്‍ കണ്ട് അവര്‍ ലഹരിക്ക് അടിമപ്പെടാന്‍ പാടില്ല. ജനങ്ങളെ പുകവലിയില്‍ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്വം വിജയ് ക്കുണ്ട്. നിയമം പറയുന്നതും അതുതന്നെയാണ്. 2007ലും 2012ലും അദ്ദേഹം ഉറപ്പു പറഞ്ഞതുപോലെ പുകവലി രംഗങ്ങളില്‍ അനയിക്കുന്നത് ഒഴിവാക്കണം.- എംപി കുറിച്ചു. 

മാസ്റ്റര്‍ സിനിമയ്ക്ക് ശേഷം വിജയ് യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണിത്. ലോകേഷ് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന ചിത്രമായിരിക്കും എന്നാണ് ലിയോ സൂചനകള്‍.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com