'ബാഹുബലിയെ കട്ടപ്പ കൊന്നത് എന്തിനാണെന്ന് മനസിലായി'; പ്രഭാസിനെ പരിഹസിച്ച് വിരേന്ദർ സേവാ​ഗ്

ചിത്രത്തെ പരിഹസിച്ചുകൊണ്ട് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാ​ഗ് രം​ഗത്തെത്തിയിരിക്കുകയാണ്
വിരേന്ദർ സേവാ​ഗ്/ ഫെയ്സ്ബുക്ക്, ആദിപുരുഷിൽ പ്രഭാസ്
വിരേന്ദർ സേവാ​ഗ്/ ഫെയ്സ്ബുക്ക്, ആദിപുരുഷിൽ പ്രഭാസ്

ലിയ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ആദിപുരുഷ് വൻ തിരിച്ചടിയാണ് ഏറ്റുവാങ്ങുന്നത്. നായകൻ പ്രഭാസിനേയും സംവിധായകൻ ഓം റൗട്ടിനേയുമെല്ലാം ഒരു ദയയുമില്ലാതെ ട്രോളുകളാണ് പ്രേക്ഷകർ. ഇപ്പോൾ ചിത്രത്തെ പരിഹസിച്ചുകൊണ്ട് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാ​ഗ് രം​ഗത്തെത്തിയിരിക്കുകയാണ്. 

പ്രഭാസിന്റെ ബാഹുബലിയുമായി ചേർത്തായിരുന്നു പരിഹാസം. എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പ കൊന്നു എന്ന് ആദിപുരുഷ് കണ്ടതോടെ മനസിലായി എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. നിരവധി പേരാണ് സേവാ​ഗിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ആദിപുരുഷിലെ പ്രഭാസിന്റെ അഭിനയം കണ്ടിട്ടാകും കൊന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. ആദിപുരുഷിന്റെ അണിയറപ്രവർത്തകരേയും നിർമാതാക്കളേയും രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തുന്നുണ്ട്. 

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. രാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തിയത്. വൻ ബജറ്റിൽ ഇറങ്ങിയ ചിത്രത്തിന്റെ വിഎഫ്എക്സ് നേരത്തെ തന്നെ വിമർശനങ്ങൾക്ക് ഇരയായിരുന്നു. റിലീസിന് പിന്നാലെ കഥയും സംഭാഷണവും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം ട്രോളുകളിൽ നിറയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com