ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ മമ്മൂട്ടി; പങ്കുവച്ച് രമേശ് പിഷാരടി

ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഇടംനേടിയിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രം
മമ്മൂട്ടി, പിഷാരടി പങ്കുവച്ച പത്രം/ ഫെയ്സ്ബുക്ക്
മമ്മൂട്ടി, പിഷാരടി പങ്കുവച്ച പത്രം/ ഫെയ്സ്ബുക്ക്

ലയാളത്തിന്റെ ഇഷ്ടനായകനാണ് മമ്മൂട്ടി. സിനിമ തിരക്കിന് ഇടയിലും തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം യാത്ര പോകാൻ സൂപ്പർതാരം എന്നും സമയം കണ്ടെത്താറുണ്ട്. അടുത്തിടെ താരത്തിന്റെ ബുഡാപെസ്റ്റിൽ നിന്നുള്ള ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് നടനും സംവിധായകനുമായ രമേശ് പിഷാരടി പങ്കുവച്ച പത്രക്കട്ടിങ്ങാണ്.

ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഇടംനേടിയിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രം. ഫ്രാൻസിലെ ന​ഗരത്തിലൂടെ നടക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. ഭാര്യ സുൽഫത്തും താരത്തിനൊപ്പമുണ്ട്.  രസകരമായ കുറിപ്പിനൊപ്പമാണ് പിഷാരടി പത്രത്തിന്റെ ചിത്രം പങ്കുവച്ചത്. ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രഞ്ചിലൊരു  ഫ്രീക്കൻ- എന്നാണ് പിഷാരടി കുറിച്ചത്. 

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 71കാരൻ പയ്യൻ എന്നായിരുന്നു ഒരാളുടെ കമന്റ്. പിഷാരടിയെ യാത്രയിൽ കൂടെകൂട്ടിയില്ലേ എന്നും ചോദിക്കുന്നവരുണ്ട്. അടുത്തിടെ അമ്മ യോ​ഗത്തിനെത്തിയ താരത്തിന്റെ ലുക്ക് വൻ വൈറലായിരുന്നു. വൈറ്റ് ഷർട്ടും പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com