സണ്ണി ലിയോണി തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ താരത്തെ സ്വീകരിക്കാനെത്തി ആരാധകർ; വിഡിയോ

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ലിയോണിക്ക് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്
സണ്ണി ലിയോണി/ ഫെയ്സ്ബുക്ക്, സണ്ണി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്
സണ്ണി ലിയോണി/ ഫെയ്സ്ബുക്ക്, സണ്ണി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്

ലയാളികൾക്ക് നടി സണ്ണി ലിയോണിയോടുള്ള സ്നേഹം പ്രശസ്തമാണ്. അതിനാൽ സണ്ണിക്ക് കേരളത്തോടും പ്രത്യേക താൽപ്പര്യമുണ്ട്. ഫാഷൻ ഷോയുടെ ഭാ​ഗമായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് സണ്ണി. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ലിയോണിക്ക് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. 

ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ഡ്രസ് ധരിച്ചാണ് താരം എത്തിയത്.  മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നതിനു മുൻപുള്ള വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. താനിപ്പോൾ നന്നായി ഹിന്ദി സംസാരിക്കുന്നില്ലേ എന്നു ചോദിച്ചുകൊണ്ടാണ് വിഡിയോ. അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തിൽ പങ്കെടുക്കാനാണ് താരം എത്തിയത്.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും. ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും. അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കും. വൈകുന്നേരം ഈ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കും. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com