ചോര പൊടിയുന്ന കൈകൾ‌, ഷൂട്ടിങ്ങിനിടെ സാമന്തയ്ക്ക് പരിക്ക്

പരുക്കേറ്റ കൈകളുടെ ചിത്രമാണ് താരം പങ്കുവച്ചത്
സാമന്ത/ചിത്രം; ഇൻസ്റ്റാ​ഗ്രാം
സാമന്ത/ചിത്രം; ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

മയോസിറ്റിസ് എന്ന രോ​ഗത്തോട് പോരാടി സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി സാമന്ത. ആക്ഷൻ താരമായി തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് താരം. അതിനുള്ള തയാറെടുപ്പുകളുടെ ദൃശ്യങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഹിന്ദി വെബ് സീരീസ് ആ സിറ്റാഡനിലൂടെയാണ് തിരിച്ചുവരവ്. ഇപ്പോൾ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. 

പരുക്കേറ്റ കൈകളുടെ ചിത്രമാണ് താരം പങ്കുവച്ചത്. ചൊര പൊടിയുന്നതും ചുവന്നു തുടുത്ത പാടുകളുമാണ് കൈയിൽ കാണുന്നത്. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പാണ് 'സിറ്റാഡല്‍'. ബോളിവുഡ് നടൻ വരുണ്‍ ധവാനാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. 

താരത്തിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.  'ശാകുന്തളം' എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ ശകുന്തളയുടെ വേഷത്തിലാണ് സാമന്ത എത്തുന്ന‌ത്. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത 'ഖുഷി'യുടെ ചിത്രീകരണം പാതിവഴിയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER