അനശ്വര രാജൻ/ചിത്രം: ഫേയ്സ്ബുക്ക്
അനശ്വര രാജൻ/ചിത്രം: ഫേയ്സ്ബുക്ക്

'ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് അയാൾ സ്വയംഭോഗം ചെയ്യുന്നത്'; അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ ദുരനുഭവം പറഞ്ഞ് അനശ്വര

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബസ് യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്
Published on

മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ യുവതാരമാണ് അനശ്വര രാജൻ. അഭിനയം കൊണ്ടു മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും താരം കയ്യടി നേടാറുണ്ട്. ഇപ്പോൾ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ലൈം​ഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബസ് യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. 'ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയം. ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേർ അവിടെ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയംഭോഗം ചെയ്യുന്നതാണ്.  ഞാൻ അപ്പോൾ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോ പോലെയാണ്. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ്.'- അനശ്വര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നെന്നും എന്നാൽ  ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ തനിക്ക് അറിയില്ലായിരുന്നെന്നും അനശ്വര പറഞ്ഞു.  ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആൾ, അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും എന്നും താരം ചോദിക്കുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോൾ തനിക്ക് എന്തോ പോലെയാണെന്നും അനശ്വര കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com